ഗുജറാത്തില്‍ ഭരണവിരുദ്ധ വികാരം ശക്തം, കോണ്‍ഗ്രസ് അധികാരത്തിലെത്തും- ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ജിഗ്നേഷ് മേവാനി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നും കോണ്‍ഗ്രസ് പ്രചാരണത്തില്‍ പിന്നില്‍ പോയിട്ടില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. '120 സീറ്റ് നേടി കോണ്‍ഗ്രസ് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കും. ആം ആദ്മിക്ക് ഒരു സീറ്റുപോലും കിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ കാണുന്ന കോലാഹലങ്ങളൊന്നും വോട്ടാകില്ല. ആംആദ്മി കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ട് വിഭജിക്കാനാണ് ശ്രമിക്കുന്നത്. വോട്ട് വിഭജിക്കപ്പെട്ടാല്‍ അവര്‍ ബിജെപിയെ സഹായിക്കാന്‍ വന്നവരാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാവും'- ജിഗ്നേഷ് മേവാനി പറഞ്ഞു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമുണ്ടാവുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും ജിഗ്നഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തവണയും വദ്ഗാമില്‍നിന്നാണ് ജിഗ്നേഷ് മേവാനി ജനവിധി തേടുന്നത്. 2017-ല്‍ ഇതേ സീറ്റില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര്യ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 52 ശതമാനമായിരുന്നു പോളിംഗ്. കോണ്‍ഗ്രസും ബിജെപിയും ആംആദ്മിയുമുള്‍പ്പെടെയുളള പാര്‍ട്ടികള്‍ കാര്യമായ പ്രചാരണം നടത്തിയെങ്കിലും വോട്ടെടുപ്പിന് ജനങ്ങളില്‍നിന്ന് പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ചിനാണ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ 24 മണിക്കൂറിനിടെ 10 പേര്‍ കൊല്ലപ്പെട്ടു

More
More
National Desk 10 hours ago
National

മെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാരമെന്ന് ഗുസ്തി താരങ്ങള്‍

More
More
National Desk 12 hours ago
National

ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ ; രാജ്യവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകർ

More
More
National Desk 13 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 14 hours ago
National

ഗുസ്തി താരങ്ങളോട് അതിക്രൂരമായാണ് പൊലീസ് പെരുമാറിയത് - സാക്ഷി മാലിക്

More
More