ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മനി

ജര്‍മ്മന്‍ യാത്ര സ്വപ്നം കാണുന്ന ഇന്ത്യന്‍ സഞ്ചാര പ്രേമികള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ എംബസി. പുതിയ ഇളവ് അനുസരിച്ച് രാജ്യത്തുടനീളമുള്ള എല്ലാ വിസ അപേക്ഷ കേന്ദ്രങ്ങളിലും അപ്പോയിന്‍മെന്റുകള്‍ ബുക്ക് ചെയ്യാനും ഷെങ്കന്‍ വിസ അപേക്ഷകള്‍ സമര്‍പ്പിക്കാനും സാധിക്കും. കൂടാതെ സമീപത്തുള്ള അപേക്ഷാ കേന്ദ്രങ്ങളിലെ  ബുക്കിങ് പൂര്‍ണമായിട്ടുണ്ടെങ്കില്‍ മറ്റ് നഗരങ്ങളിലെ അപ്പോയിന്‍മെന്റ് സ്ലോട്ടുകള്‍ ഉപയോഗിക്കാനും സാധിക്കുമെന്നും എംബസി അറിയിച്ചു. അടുത്തിടെ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസുകളില്‍ ജര്‍മ്മനി ഇളവുകള്‍ വരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തിന്‍റെ വിനോദസഞ്ചാരവും സാമ്പത്തികവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പുതിയ വിസ ഇളവുകള്‍ ജര്‍മ്മനി ഇന്ത്യന്‍ യാത്രികര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യക്കാര്‍ യാത്രകള്‍ ചെയ്യാന്‍ ഏറെ താത്പര്യപ്പെടുന്നവരാണ്. അതിനാലാണ് പുതിയ വിസ ഇളവുകള്‍ പ്രഖ്യാപിച്ചത്. വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജര്‍മ്മന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അതേസമയം, തൊഴിൽ, വിദ്യാർത്ഥി തുടങ്ങിയ വീസകൾക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് നിയമങ്ങളിലെ ഈ ഇളവ് ബാധകമായിരിക്കില്ല. നേരത്തെ ദീര്‍ഘകാല ദേശീയ വിസകള്‍ക്കും ഹ്രസ്വകാല ടൂറിസ്റ്റ് വിസകള്‍ക്കുമുള്ള പ്രോസസ്സിങ് ഫീ കുറയ്ക്കുന്നതായി ജര്‍മ്മനി പ്രഖ്യാപിച്ചിരുന്നു. ഷെങ്കന്‍ വിസ ഫീസും കുറച്ചിട്ടുണ്ട്. ഷെങ്കന്‍ പ്രദേശത്തെ ഏത് അംഗരാജ്യത്തേക്കും, ടൂറിസത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി 90 ദിവസം വരെ തങ്ങുന്നതിനായി ഉടമകളെ അനുവദിക്കുന്നതാണ് ഷെങ്കന്‍ വിസ.

Contact the author

Web Desk

Recent Posts

Web Desk 9 months ago
Travel

27 രാജ്യങ്ങള്‍ ചുറ്റാന്‍ ഈ ഒരു വിസ മതി

More
More
Web Desk 10 months ago
Travel

'സെക്കന്‍ഡ് ഹോം വിസ'; പത്ത് കൊല്ലം വരെ ബാലിയില്‍ താമസിക്കാം!

More
More
Web Desk 1 year ago
Travel

അവധിയാഘോഷിക്കാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നഗരം ഇതാണ്!

More
More
Web Desk 1 year ago
Travel

നായയുമൊത്ത് കാല്‍നടയായി ചുറ്റിയത് 38 രാജ്യങ്ങള്‍; റെക്കോര്‍ഡ്

More
More
Travel

യേശുദേവന്‍ മാമോദീസ മുങ്ങിയ പുണ്യദേശത്ത്- കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ

More
More