പ്രീറിലീസിന് മുന്‍പ് ഗോള്‍ഡ്‌ 50 കോടി ക്ലബ്ബില്‍ കയറിയെന്ന വാര്‍ത്ത വ്യാജം - സുപ്രിയ മേനോന്‍

കൊച്ചി: പ്രീറിലീസിന് മുന്‍പ് ഗോള്‍ഡ്‌ 50 കോടി ക്ലബ്ബില്‍ കയറിയെന്ന വാര്‍ത്ത വ്യാജമാണെന്ന് നിര്‍മ്മാതാവ് സുപ്രിയ മേനോന്‍. ഒരാഴ്ച കഴിഞ്ഞതിന് ശേഷമേ ഇത്തരത്തിലുള്ള കണക്കുകള്‍ പുറത്തുവരികയുള്ളു. റിപ്പോര്‍ട്ട്‌ വന്നാല്‍ അത് പുറത്തുവിടുമെന്നും സുപ്രിയ പറഞ്ഞു. ഗോള്‍ഡ്‌ സിനിമ കണ്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുപ്രിയ. സിനിമ നന്നാവുകയും എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും വേണമെന്നാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വ്യാഴാഴ്ച തിയേറ്ററിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അൽഫോൻസ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് പൃഥ്വിരാജും നയന്‍താരയുമാണ്‌.  പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോള്‍ഡ്‌. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Movies

മഹാവീര്യര്‍ ഒ ടി ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

ബിലാല്‍ വരും; അമല്‍ നീരദുമായി ചര്‍ച്ച ഉടന്‍ - മമ്മൂട്ടി

More
More
Movies

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

More
More
Movies

'അപ്പന്‍റെ കൈവെട്ടിയ ചെകുത്താന്‍'; സ്ഫടികം 4 കെ ട്രെയിലര്‍

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

More
More