ഡല്‍ഹി: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്ട്സ് ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ഇനി മുതല്‍ വാട്ട്സ് ആപ്പില്‍ തിയതി വെച്ച് സന്ദേശങ്ങള്‍ തിരയാന്‍ സാധിക്കും. വളരെ മുന്‍പ് അയച്ച മെസ്സേജുകളില്‍ നിന്നും ആവശ്യമുള്ള സന്ദേശങ്ങള്‍ കണ്ടെത്താന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. ഇതിന്റെ ബീറ്റ ടെസ്റ്റിംഗ് വാട്ട്സ്ആപ്പ് ആരംഭിച്ചുവെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചറിന്റെ കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. വാട്ട്സ് ആപ്പ് കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ നിരവധി ഫീച്ചറുകള്‍ വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'മെസേജ് യുവര്‍സെല്‍ഫ്'എന്നാണ് അടുത്തിടെ വാട്ട്സ് ആപ്പ് പുറത്തിറക്കിയ പുതിയ ഫീച്ചറിന്റെ പേര്. ഈ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും വാട്ട്സ് ആപ്പിനുള്ളില്‍ ശേഖരിച്ചുവെക്കാന്‍ സാധിക്കും. കൂടാതെ കുറിപ്പുകള്‍ കുറിച്ചുവെക്കാനും റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുമൊക്കെ പുതിയ അപ്ഡേഷനിലൂടെ സാധിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, വോയിസ് മെസേജ് സ്റ്റാറ്റസ് ഇടാനുള്ള ഫീച്ചറും വാട്ട്സ് ആപ്പ് അവതരിപ്പിച്ചിരുന്നു. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് സ്റ്റാറ്റസ് രൂപത്തില്‍ പങ്കുവെക്കാന്‍ സാധിക്കുക. എന്നാല്‍ ഉപയോക്താവ് തിരഞ്ഞെടുക്കുന്ന ആളുകളുമായി മാത്രമേ വോയ്സ് സ്റ്റാറ്റസ് പങ്കുവെക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി പ്രൈവസി സെറ്റിങ്സിനുള്ളിൽ വെച്ച് കോൺടാക്ടുകൾ തെരഞ്ഞെടുക്കാന്‍ സാധിക്കും.