ലോകകപ്പില്‍ പുതിയ നേട്ടവുമായി മെസ്സി

ദോഹ: ഫുട്ബോള്‍ ഇതിഹാസം മറഡോണയുടെ ഗോള്‍നേട്ടത്തെ മറികടന്ന് മെസ്സി. ലോകകപ്പില്‍ 8 ഗോളുകളാണ് മറഡോണ അര്‍ജന്റീനക്കായി നേടിയത്. ഒമ്പത് ഗോള്‍ എന്ന നേട്ടത്തോടെയാണ് മെസ്സി മറഡോണയ്ക്ക് മുകളിലെത്തിയത്. ഇന്ന് നടന്ന ആര്‍ജന്‍റീന - ഓസ്ട്രേലിയ മത്സരത്തിലാണ് മെസ്സി തന്‍റെ ഒന്‍പതാമത്തെ ഗോള്‍ നേടിയത്. പ്രൊഫഷണല്‍ കരിയറിലെ 1000-ാമത്തെ മത്സരത്തിലാണ് മെസ്സിയുടെ ഈ നേട്ടം. ലോകകപ്പ് നോക്കൗട്ട് സ്‌റ്റേജിലെ മെസ്സിയുടെ ആദ്യ ഗോള്‍ കൂടിയാണിത്. 10 ഗോളുകളുമായി ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ടയാണ് മെസ്സിക്ക് മുകളിലുള്ളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ കളിയില്‍ ലോക കപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചയാള്‍ ഡീഗോ മറഡോണയുടെ റെക്കോഡും മെസ്സി മറികടന്നിരുന്നു. ലോകകപ്പില്‍ മെസിയുടെ ഇരുപത്തിരണ്ടാം മത്സരമായിരുന്നു പോളണ്ടുമായി നടന്നത്. 21 മത്സരങ്ങളുടെ ഡീഗോ മറഡോണയുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. അതേസമയം ഇന്ന് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടറിൽ പ്രവേശിച്ചു. 35-ാം മിനിറ്റിൽ ലയണൽ മെസിയിലൂടെയാണ് അർജന്റീന ആദ്യ ​ഗോൾ നേടിയത്. അമ്പത്തിയേഴാം മിനിറ്റിൽ ജൂലിയൻ അൽവാരസ് രണ്ടാമത്തെ ​ഗോൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

Contact the author

Sports Desk

Recent Posts

Sports Desk 2 days ago
Football

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ അംബാസിഡറായി സഞ്ജു സാംസണ്‍

More
More
Sports Desk 4 days ago
Football

എംബാപ്പെയുമായി അടുത്ത സൗഹൃദം - മെസി

More
More
Sports Desk 5 days ago
Football

മാര്‍ട്ടിനസിന്‍റെ ആ സേവ് മരണം വരെ മറക്കില്ല - കോലോ മുവാനി

More
More
Sports Desk 6 days ago
Football

സ്വപ്നം കണ്ടതെല്ലാം നേടി; ഇനി ഒന്നും അവശേഷിക്കുന്നില്ല - മെസ്സി

More
More
Sports Desk 1 week ago
Football

അര്‍ജന്റീന അണ്ടര്‍ 20 ടീമിന്‍റെ മോശം പ്രകടനം; പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് മഷറാനോ

More
More
Sports Desk 1 week ago
Football

റഫറിയെ ഇടിച്ചിട്ടു; ഫ്രഞ്ച് ഫുട്ബോളര്‍ക്ക് 30 വര്‍ഷം വിലക്ക്

More
More