ലോക്ക് ഡൗൺ: നിയന്ത്രണങ്ങളിൽ ഇളവ് ഇന്ന് മുതൽ

രാജ്യത്ത് അതീവ ജാഗ്രത തുടരുമ്പോഴും കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ലോക് ഡൗണില്‍ നിയന്ത്രിത ഇളവുകള്‍ ഇന്നുമുതല്‍. ഡൽഹിയിലെ നിയന്ത്രണങ്ങൾക്ക് ഇളവില്ല. കേരളത്തിലെ പച്ച, ഓറഞ്ച് ബി മേഖലകളിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വരും. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഓറഞ്ച് എ സോണിലും ഈ ഇളവുകൾ നടപ്പാകും. അതേസമയം ദൂരയാത്രാ വിലക്ക്, ആള്‍ക്കൂട്ട നിയന്ത്രണം, വാഹനനിയന്ത്രണം എന്നിവ ഇളവുകൾ ഉള്ള ജില്ലകളിലും തുടരും.

ഒറ്റ-ഇരട്ട അക്ക നിയന്ത്രണം

റജിസ്‌ട്രേഷന്‍ നമ്പര്‍ 1, 3, 5, 7, 9 ല്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്കു തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുറത്തിറക്കാം.

2, 4, 6, 8, 0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ നിരത്തില്‍ ഇറക്കാം.

സ്ത്രീകള്‍ ഒറ്റയ്ക്ക് ഓടിക്കുന്ന വാഹനങ്ങള്‍ക്കോ ലോക്ഡൗണ്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവർക്കോ ഇതു ബാധകമല്ല.

ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രം.

ഓട്ടോ, ടാക്‌സി, ബസ് സര്‍വീസുകള്‍ ഉണ്ടാകില്ല.

എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.

സംസ്ഥാനത്ത് 88 ഹോട്ട്‌സ്‌പോട്ടുകൾ

കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കി. ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും. ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളിൽ 24 മുതലും ഓറഞ്ച് ബി ജില്ലകളിൽ 20 മുതലും നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കും. റെഡ് കാറ്റഗറി ജില്ലകളിൽ ലോക്ഡൗൺ കർശനമാക്കും.

Contact the author

News Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More