ചിന്താമണി കൊലക്കേസിന് ശേഷം ഭാവനയും ഷാജി കൈലാസും ഒരുമിക്കുന്നു

കൊച്ചി: സംവിധായകന്‍ ഷാജി കൈലാസിന്‍റെ പുതിയ ചിത്രത്തില്‍ ഭാവന നായികയായി എത്തുമെന്ന് റിപ്പോര്‍ട്ട്‌. ഈ മാസം ഷൂട്ടിംഗ് ആരംഭിക്കുന്ന ഹണ്ട് എന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിന്താമണി കൊലക്കേസിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണിത്. പാലക്കാടായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷൻ എന്ന് കാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നു.

ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്. അതിഥി രവി, ചന്ദുനാഥ്, രഞ്ജി പണിക്കർ തുടങ്ങിയവർ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ നിഖിൽ ആനന്ദാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നാ'ണ് ഭാവനയുടെ റിലീസിനായി തയ്യാറെടുക്കുന്ന ചിത്രം. ഷറഫുദ്ദീനും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവാഗതനായ ആദില്‍ മൈമുനാഥ് അഷ്‌റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറലില്‍ റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആദില്‍ അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിക്കുന്നു. ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്, നിശാന്ത് രാംടെകെ എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറാണ് വരികളെഴുതുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Movies

മഹാവീര്യര്‍ ഒ ടി ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

ബിലാല്‍ വരും; അമല്‍ നീരദുമായി ചര്‍ച്ച ഉടന്‍ - മമ്മൂട്ടി

More
More
Movies

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

More
More
Movies

'അപ്പന്‍റെ കൈവെട്ടിയ ചെകുത്താന്‍'; സ്ഫടികം 4 കെ ട്രെയിലര്‍

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

More
More