ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് നിരന്തരം ശൗചാലയം കഴുകിപ്പിച്ച പ്രധാനാധ്യാപിക അറസ്റ്റില്‍

ചെന്നൈ: ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം കഴുകിപ്പിച്ച സംഭവത്തില്‍ കേസെടുത്തതിനുപിന്നാലെ ഒളിവില്‍പോയ പ്രധാനാധ്യാപിക അറസ്റ്റില്‍. ഈറോഡ് ജില്ലയിലെ പെരുന്തുറൈയിലുളള പാലക്കര പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഗീതാറാണിയാണ് അറസ്റ്റിലായത്. തോപ്പുപാളയം ഗ്രാമത്തില്‍നിന്ന് സ്‌കൂളിലെത്തുന്ന ദളിത് വിദ്യാര്‍ത്ഥികളെ ഒരുവര്‍ഷത്തോളമാണ് ഗീതാറാണി നിര്‍ബന്ധിച്ച് ശൗചാലയം കഴുകിപ്പിച്ചത്. നവംബര്‍ 21-ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കടുത്ത പനിയെത്തുടര്‍ന്ന് പത്തുവയസുകാരനായ വിദ്യാര്‍ത്ഥിയെ ഈറോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസാമ്പിള്‍ പരിശോധനയില്‍ ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് സ്‌കൂളിലെ ശൗചാലയം വൃത്തിയാക്കാന്‍ പ്രധാനാധ്യാപിക ആവശ്യപ്പെട്ടെന്നും വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൊതുകുകടിയേറ്റെന്നും കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപിക സ്ഥിരം ദളിത് വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്‌കൂളിലെ ശൗചാലയങ്ങള്‍ കഴുകിക്കാറുണ്ടെന്ന് കണ്ടെത്തി.

ഇതോടെ രക്ഷിതാക്കള്‍ ഈറോഡ് ചൈല്‍ഡ് വെല്‍ഫെയര്‍ യൂണിറ്റില്‍ പരാതി നല്‍കി. അന്വേഷത്തോട് സഹകരിക്കാതായതോടെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബാലാവകാശ നിയമപ്രകാരവും പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്നതിനുളള വകുപ്പ് പ്രകാരവുമാണ് അധ്യാപികക്കെതിരെ കേസെടുത്തത്.

Contact the author

National Desk

Recent Posts

National Desk 2 hours ago
National

മുഖ്യ സ്‌പോണ്‍സര്‍ അദാനി ഗ്രൂപ്പ്; പുരസ്‌കാരം നിരസിച്ച് തമിഴ് എഴുത്തുകാരി സുകീര്‍ത്തറാണി

More
More
National Desk 4 hours ago
National

നികുതിയടവ് മുടങ്ങി; അദാനി വില്‍മര്‍ കമ്പനിയില്‍ റെയ്ഡ്

More
More
National Desk 7 hours ago
National

ഡികെ ശിവകുമാറിനും മകള്‍ക്കും ഇഡി, സി ബി ഐ നോട്ടീസ്

More
More
National Desk 2 days ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 2 days ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 2 days ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More