പുടിന്‍ കോണിപ്പടിയില്‍ നിന്നും കാല്‍വഴുതി വീണു; ഗുരുതരപരിക്കെന്ന് റിപ്പോര്‍ട്ട്

മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ കോണിപ്പടിയില്‍ നിന്നും കാല്‍വഴുതി വീണ് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്‌. മോസ്കോയിലെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് സംഭവം. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ എത്തി അദ്ദേഹത്തെ എഴുന്നേൽപ്പിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്‌. വീഴ്ചയെത്തുടർന്ന് അദ്ദേഹം മലമൂത്രവിസർജ്ജനം നടത്തിയതായും ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുടിന്റെ ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന ക്യാൻസർ സ്ഥിരീകരിച്ചിരുന്നെന്നും അതിന്റെ ഫലമായിട്ടാണ് നിയന്ത്രിക്കാനാവാത്ത മലമൂത്ര വിസർജനം സംഭവിച്ചതെന്നും പുടിന്റെ സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ പുടിന് പാര്‍ക്കിന്‍സണ്‍ രോഗം പിടിപെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൂടാതെ, ഈ മാസം ആദ്യം പുടിന്‍റെ പുടിന്റെ കൈകളിൽ വിചിത്രമായ അടയാളങ്ങളും കറുപ്പ് നിറവും കാണിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുടിന്‍  കാല്‍വഴുതി വീണ് ഗുരുതര പരിക്ക് പറ്റിയെന്ന റിപ്പോര്‍ട്ട്‌ പുറത്തുവരുന്നത്. 


Contact the author

International Desk

Recent Posts

International

അമേരിക്ക ആരെയും വണങ്ങില്ല, വേണ്ടി വന്നാല്‍ തിരിച്ചടിക്കും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ജോ ബൈഡന്‍

More
More
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 7800 കടന്നു

More
More
International

ഞാന്‍ ഭാഗ്യവാനാണ്, എഴുന്നേറ്റു നടക്കാന്‍ സാധിക്കും - സല്‍മാന്‍ റുഷ്ദി

More
More
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 4000 കടന്നു

More
More
International

'വിക്ടറി സിറ്റി'; സല്‍മാന്‍ റുഷ്ദിയുടെ പുതിയ നോവല്‍ പുറത്തിറങ്ങി

More
More
International

തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂചലനം; 100 ല്‍ ഏറെപ്പേര്‍ മരിച്ചു

More
More