രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച്

ജയ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ മഹിളാ മാര്‍ച്ച് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. എ ഐ സി സി ആസ്ഥാനത്ത് ഞായറാഴ്ച്ച ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

2023-ലാണ് രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മഹിളാ മാര്‍ച്ച് സംഘടിപ്പിക്കുക. ജനുവരി 26-ന് ആരംഭിക്കുന്ന മഹിളാ മാര്‍ച്ച് മാര്‍ച്ച് 26-ന് അവസാനിക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലാണ് മാര്‍ച്ച് നടക്കുക. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അവസാനിക്കുന്ന ജനുവരി 26-നു തന്നെയാണ് മഹിളാ മാര്‍ച്ച് ആരംഭിക്കുക എന്നത് ശ്രദ്ധേയമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്ക് പുതിയ ഉണര്‍വുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വലിയ രീതിയില്‍ വര്‍ധിച്ചതായും യാത്രയുടെ സ്വാധീനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. അതേസമയം, ഭാരത് ജോഡോ യാത്ര ഇപ്പോള്‍ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 10 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More