സഞ്ജുവിനെ ഇന്ത്യയിലിരുത്തി രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറാക്കുന്നു; വിമര്‍ശനവുമായി ഹർഷ ഭോഗ്‍ലെ

ഡല്‍ഹി: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോഗിച്ചതിനെതിരെ വിമര്‍ശനവുമായി പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഒന്നിലധികം സ്‌പെഷലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ അവസരത്തിനായി കാത്തുനില്‍ക്കുമ്പോള്‍ പകരം കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോഗിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ഹര്‍ഷ ഭോഗ്‌ലെ പറഞ്ഞു. ഋഷഭ് പന്തിനെ ടീമില്‍ നിന്നും മാറ്റി, സഞ്ജുവിനെയാണെകില്‍ ടീമില്‍ ഉള്‍പ്പെടുത്തിയുമില്ല. ഇഷാന്‍ കിഷന്‍ ടീമിനൊപ്പം ഉണ്ടായിട്ടും രാഹുലിനെ വിക്കറ്റ് കീപ്പറായി നിയോഗിച്ചതില്‍ താന്‍ ആശയക്കുഴപ്പത്തിലാണെന്ന് ഹര്‍ഷ ഭോഗ് ലെ ട്വിറ്ററില്‍ കുറിച്ചു. 

ലോകകപ്പില്‍ രാഹുലിനെ വിക്കറ്റ് കീപ്പറുടെ ജോലി ഏല്‍പ്പിക്കുകയെന്നതാണ് ദീര്‍ഘകാല പദ്ധതിയെങ്കില്‍ ഇനിയങ്ങോട്ട് ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ഇന്ത്യന്‍ പ്രിമിയര്‍ ലീഗിലും രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറുടെ ചുമതല നിര്‍വഹിക്കണമെന്നും ഹര്‍ഷ ഭോഗ്ലെ പറഞ്ഞു. ബംഗ്ലാദേശ് പര്യടനത്തിന് മുന്‍പുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ റിഷഭ് പന്തും ടീമിലുണ്ടായിരുന്നു. എന്നാല്‍ കളി തുടങ്ങുന്നതിന് മുന്‍പ് തന്നെ റിഷഭ് പന്തിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. മെഡിക്കല്‍ സംഘവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് പന്തിനെ തിരിച്ചയച്ചതെന്നാണ് ബിസിസിഐ നല്‍കുന്ന വിശദീകരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

sports Desk

Recent Posts

Sports Desk 17 hours ago
Cricket

ദ്രാവിഡിന് സമയം നല്‍കൂ, അദ്ദേഹം ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവരും - ഗാംഗുലി

More
More
Sports Desk 2 days ago
Cricket

കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മ - മുന്‍ പാക് ക്രിക്കറ്റ് താരം

More
More
Sports Desk 5 days ago
Cricket

സഞ്ജു സാംസണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം - റോബിന്‍ ഉത്തപ്പ

More
More
Sports Desk 1 week ago
Cricket

ഫിറ്റ്നസ് പാസായി സഞ്ജു; ഓസിസിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചേക്കും

More
More
Sports Desk 1 week ago
Cricket

സഞ്ജു തിരിച്ചെത്തുന്നു; പരിശീലനം തുടങ്ങി

More
More
Sports Desk 1 week ago
Cricket

റാങ്കിംഗില്‍ കോഹ്ലിയെക്കാള്‍ മുകളിലായിട്ടും പാക് ടീം എന്നെ നിരന്തരം തഴയുന്നു - ഖുറം മൻസൂർ

More
More