സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മുന്‍ മന്ത്രി സജി ചെറിയാന്‍ മല്ലപ്പളളിയില്‍ നടത്തിയ വിവാദപ്രസംഗത്തില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്. റിപ്പോര്‍ട്ട് പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. സജി ചെറിയാനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് പബ്ലിക് പ്രോസിക്ക്യൂട്ടര്‍ പൊലീസിന് നിയമോപദേശം നല്‍കിയിരുന്നു.

വിവാദമായ മല്ലപ്പളളി പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. തിരുവല്ല കോടതിയുടെ നിര്‍ദേശപ്രകാരമാണ് സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ആറുമാസമായിട്ടും സജി ചെറിയാനെ ഇതുവരെ ചോദ്യംചെയ്തിട്ടില്ല. ഭരണഘടനക്കെതിരെ സജി ചെറിയാന്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നെങ്കിലും അദ്ദേഹത്തിന്റെ ശബ്ദരേഖയാണോ എന്ന കാര്യം പൊലീസ് പരിശോധിച്ചില്ല. പകരം വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ശ്രമിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനുളള ശ്രമം ആരംഭിച്ചതോടെ സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുളള തിരിച്ചുവരവിന് വഴി തെളിഞ്ഞിരിക്കുകയാണ്. സജി ചെറിയാന്‍ രാജിവച്ചപ്പോള്‍ പകരം മന്ത്രിയെ സിപിഎം തീരുമാനിച്ചിരുന്നില്ല. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ എം ബി രാജേഷ് മന്ത്രിസഭയിലെത്തി. അപ്പോഴും സജി ചെറിയാന്റെ വകുപ്പ് ഒഴിച്ചിടുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ജനങ്ങളോടുളള കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് മുഖ്യമന്ത്രി- ഷാഫി പറമ്പില്‍

More
More
Web Desk 5 hours ago
Keralam

പഞ്ഞി മിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന

More
More
Web Desk 7 hours ago
Keralam

സംയുക്ത എന്ന് വിളിച്ചാല്‍ മതി; മേനോന്‍ ഒഴിവാക്കി നടി

More
More
Web Desk 7 hours ago
Keralam

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ പിരിഞ്ഞു

More
More
Web Desk 8 hours ago
Keralam

ചിന്ത ജെറോം കുടുംബ സുഹൃത്ത്; അനാവശ്യ ആരോപണങ്ങള്‍ ഒഴിവാക്കണം - റിസോര്‍ട്ട് ഉടമ

More
More
Web Desk 8 hours ago
Keralam

അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു-'കൗ ഹഗ് ഡേ'യെക്കുറിച്ച് അരുണ്‍ കുമാര്‍

More
More