സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധം- അഹമ്മദാബാദ് ഇമാം

അഹമ്മദാബാദ്: സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് അഹമ്മദാബാദ് ജുമാ മസ്ജിദ് ഇമാം ഷബീര്‍ അഹമ്മദ് സിദ്ദിഖി. സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതത്തെ ദുര്‍ബലപ്പെടുത്തുമെന്നും അവര്‍ക്ക് പ്രത്യേക പദവിയുളളതിനാല്‍ പളളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമില്ലെന്നും അഹമ്മദാബാദ് ഇമാം പറഞ്ഞു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഇമാമിന്റെ പരാമര്‍ശം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഒരു സ്ത്രീയെങ്കിലും പളളിയില്‍ നിസ്‌കരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇസ്ലാമില്‍ നിസ്‌കാരത്തിന് വലിയ പ്രാധാന്യമുണ്ട്. സ്ത്രീകള്‍ മുന്നിലേക്ക് വരുന്നത് ഇസ്ലാമില്‍ അനുവദനീയമായിരുന്നെങ്കില്‍ അവരെ പളളിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയില്ലായിരുന്നു. സ്ത്രീകള്‍ക്ക് ഇസ്ലാമില്‍ പ്രത്യേക പദവിയുളളതിനാലാണ് അവരെ പളളിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയുന്നത്. ഏത് പാര്‍ട്ടിയായാലും മുസ്ലീം സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുന്നത് ഇസ്ലാമിക വിരുദ്ധമാണ്. പുരുഷന്മാരെ ലഭിക്കാത്തതുകൊണ്ടാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് സീറ്റ് കൊടുക്കുന്നത്? സ്ത്രീകള്‍ മത്സരിക്കുന്നത് നമ്മുടെ മതത്തെ ദുര്‍ബലപ്പെടുത്തും'- അഹമ്മദാബാദ് ഇമാം പറഞ്ഞു.

ഡിസംബര്‍ ഒന്നിനായിരുന്നു ഗുജറാത്തില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 63.61 ശതമാനം പോളിംഗാണ് ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയത്. രണ്ടാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Contact the author

National Desk

Recent Posts

National Desk 2 hours ago
National

മുഖ്യ സ്‌പോണ്‍സര്‍ അദാനി ഗ്രൂപ്പ്; പുരസ്‌കാരം നിരസിച്ച് തമിഴ് എഴുത്തുകാരി സുകീര്‍ത്തറാണി

More
More
National Desk 4 hours ago
National

നികുതിയടവ് മുടങ്ങി; അദാനി വില്‍മര്‍ കമ്പനിയില്‍ റെയ്ഡ്

More
More
National Desk 7 hours ago
National

ഡികെ ശിവകുമാറിനും മകള്‍ക്കും ഇഡി, സി ബി ഐ നോട്ടീസ്

More
More
National Desk 2 days ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 2 days ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 2 days ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More