ഭാരത് ജോഡോ യാത്രയെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു- അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. ഭാരത് ജോഡോ യാത്രയെക്കുറിച്ച് ജനങ്ങളോട് പറയേണ്ടത് മാധ്യമങ്ങളുടെ ചുമതലയാണെന്നും രാഷ്ട്രത്തോടുളള കടമയാണ് മാധ്യമങ്ങള്‍ മറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിനുപിന്നാലെയാണ് ഗെഹ്ലോട്ടിന്റെ പ്രതികരണം.

'ഇന്ന് ജനങ്ങള്‍ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെയും പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ യാത്രയെ ബഹിഷ്‌കരിക്കുന്നത് തുടരുകയാണ്. ഇത്തരത്തില്‍ ജനങ്ങളുടെ പിന്തുണയോടെ മുന്നോട്ടുപോകുന്ന യാത്രയെ കണ്ടില്ലെന്ന് നടിക്കാന്‍ മാധ്യമങ്ങള്‍ക്കാകുമോ? രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പര്യടനം നടത്തുന്ന ഈ യാത്ര ശുഭചിന്തകളുടേതാണ്. യാത്ര കടന്നുപോകുന്ന ഒരിടത്തും നിങ്ങള്‍ക്ക് അക്രമം കാണാന്‍ സാധിക്കില്ല. ഇത് നിങ്ങള്‍ വാര്‍ത്തയാക്കുന്നില്ലെങ്കില്‍ രാജ്യത്തോടുളള കടമ നിറവേറ്റുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുകയാണ്. ശ്രദ്ധിച്ച് കേള്‍ക്കൂ, ചരിത്രം നിങ്ങളോട് ഒരിക്കലും ക്ഷമിക്കില്ല'- അശോക് ഗെഹ്ലോട്ട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള പ്രശ്‌നം രൂക്ഷമായി തുടരുന്നതിനിടെയാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചത്. ഇന്നലെ വൈകുന്നേരം യാത്രയുടെ ഭാഗമായി നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കൈകോര്‍ത്ത് സച്ചിന്‍ പൈലറ്റും ഗെഹ്ലോട്ടും നൃത്തം ചെയ്ത് ഇരുവരും ഐക്യം പ്രകടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്ന് ജലവാറില്‍നിന്ന് ആരംഭിച്ച യാത്രയിലും ഇരുവരും രാഹുലിനൊപ്പമുണ്ടായിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 hours ago
National

മുഖ്യ സ്‌പോണ്‍സര്‍ അദാനി ഗ്രൂപ്പ്; പുരസ്‌കാരം നിരസിച്ച് തമിഴ് എഴുത്തുകാരി സുകീര്‍ത്തറാണി

More
More
National Desk 4 hours ago
National

നികുതിയടവ് മുടങ്ങി; അദാനി വില്‍മര്‍ കമ്പനിയില്‍ റെയ്ഡ്

More
More
National Desk 7 hours ago
National

ഡികെ ശിവകുമാറിനും മകള്‍ക്കും ഇഡി, സി ബി ഐ നോട്ടീസ്

More
More
National Desk 2 days ago
National

ഷര്‍ജീല്‍ ഇമാമിനെ വെറുതെ വിട്ടതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

More
More
National Desk 2 days ago
National

യു പി കോടതിയുടെ സമന്‍സ് ചോദ്യം ചെയ്ത് റാണ അയ്യൂബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

More
More
National Desk 2 days ago
National

ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

More
More