ക്യാപ്റ്റന്‍ ആരെന്ന് ഗ്രൗണ്ടിലെത്തുമ്പോള്‍ തീരുമാനിക്കും - പോര്‍ച്ചുഗല്‍ കോച്ച്

ദോഹ: ക്യാപ്റ്റന്‍ ആരെന്ന് ഗ്രൗണ്ടിലെത്തുമ്പോള്‍ തീരുമാനിക്കുമെന്ന് പോര്‍ച്ചുഗല്‍ കോച്ച് ഫെർണാണ്ടോ സാൻ്റോസ്. ദക്ഷിണ കൊറിയക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ ആംഗ്യം വിവാദമായിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഫെർണാണ്ടോ സാൻ്റോസിന്‍റെ പ്രതികരണം. റൊണാള്‍ഡോയുടെ ഭാഗത്തുനിന്നുമുണ്ടായ ആംഗ്യം തനിക്ക് ഇഷ്ടമായില്ല. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഇപ്പോള്‍ താന്‍ താത്പര്യപ്പെടുന്നില്ല. ലൈനപ്പ് എങ്ങനെയാണെന്ന് പോലും അറിയില്ല. എല്ലാത്തവണയും അതൊക്കെ അവസാനം നിമിഷം സംഭവിക്കുന്ന കാര്യമാണ്. ഇത്തവണയും അതേരീതി തന്നെയാണ് തുടരുകയെന്നും ഫെർണാണ്ടോ സാൻ്റോസ് മാധ്യമങ്ങളോട് പറഞ്ഞു.

മത്സരത്തിൽ കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടർന്ന് മത്സരത്തിന്റെ 65-ാം മിനിറ്റിൽ റൊണാൾഡോയെകോച്ച് തിരിച്ചുവിളിക്കുകയായിരുന്നു. ഇതിനുപിന്നാലെ റൊണാള്‍ഡോ ദക്ഷിണകൊറിയന്‍ താരത്തിനോട് മിണ്ടാതിരിക്കാന്‍ ആക്ഷന്‍ കാണിക്കുന്ന ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ തന്നെ സബ് ചെയ്തപ്പോൾ ഒരു ദക്ഷിണ കൊറിയൻ താരം വേഗം കേറിപ്പോവാൻ തന്നോട് പറഞ്ഞു എന്നും അത് പറയാൻ അയാൾക്ക് അധികാരമില്ലാത്തതിനാലാണ് താൻ അങ്ങനെ ചെയ്തതെന്നും ക്രിസ്റ്റ്യാനോയുടെ വിശദീകരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇന്ന് രാത്രി രാത്രി 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും. എച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗലിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മറുവശത്ത് ജി ഗ്രൂപ്പില്‍ രണ്ടാംസ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ചുഗല്‍ ഘാനയേയും യുറഗ്വായേയും തോല്‍പിച്ചപ്പോല്‍ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് തോറ്റു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസിലിനോട് മാത്രമാണ് സ്വിറ്റ്സര്‍ലന്‍ഡ് പരാജയപ്പെട്ടത്. 

Contact the author

sports Desk

Recent Posts

Sports Desk 6 days ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Sports Desk 1 week ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 4 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 4 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 8 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More