മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം, മറുപടിയായി ഫ്‌ളൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍

ജയ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇപ്പോള്‍ രാജസ്ഥാനിലാണ് പര്യടനം നടത്തുന്നത്. യാത്രയ്ക്കിടെ രാഹുല്‍ സ്ത്രീകളോടും കുട്ടികളോടും പ്രായമായവരോടും സംസാരിക്കുന്നതുള്‍പ്പെടെയുളള രസകരമായ സംഭവങ്ങള്‍ വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജയ് വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ നല്‍കുന്ന മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭാരത് ജോഡോ യാത്ര അഗര്‍ മാള്‍വ ജില്ലയിലൂടെ കടന്നുപോകുമ്പോഴാണ് യാത്ര കാണാനെത്തിയ ചിലര്‍ മോദി മോദി എന്ന് ആര്‍പ്പുവിളിച്ചത്. 

മോദിക്ക് ജയ് വിളിച്ച ആള്‍ക്കൂട്ടത്തിന് ഫ്‌ളൈയിംഗ് കിസായിരുന്നു രാഹുലിന്റെ മറുപടി. മോദി എന്ന് ആര്‍പ്പുവിളിച്ച ആളുകള്‍ക്കുനേരേ ആദ്യം രാഹുല്‍ കൈകള്‍ ഉയര്‍ത്തിക്കാണിച്ചു. പിന്നീട് ഫ്‌ളൈയിംഗ് കിസ് നല്‍കുകയായിരുന്നു. ബിജെപി അനുകൂല മുദ്രാവാക്യം വിളിച്ചവരെ യാത്രയുടെ ഭാഗമാവാനും അദ്ദേഹം ക്ഷണിച്ചു. നരേന്ദ്രമോദിയുടെ പേര് വിളിച്ചവര്‍ക്കെതിരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിഞ്ഞെങ്കിലും രാഹുല്‍ അവരെ അനുനയിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിന്‍ പൈലറ്റ്, പി സി സി അധ്യക്ഷന്‍ തുടങ്ങി നിരവധി നേതാക്കളാണ് രാജസ്ഥാനില്‍ രാഹുലിനെ അനുഗമിക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര ജനുവരി 26-ന് ജമ്മു കശ്മീരിലാണ് അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 7 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 7 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More