പേരുകള്‍ ബോംബും തോക്കുംപോലെ സ്‌ട്രോങ്ങാവണം; രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി നോർത്ത് കൊറിയ

പ്യോങ്യാങ്: കുട്ടികള്‍ക്ക് ദേശസ്‌നേഹം തോന്നുന്ന പേരുകളിടാന്‍ മാതാപിതാക്കളോട് നോര്‍ത്ത് കൊറിയ നിർദേശിച്ചതായി റിപ്പോർട്ട്. ദുര്‍ബലമെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്ന പേരുകള്‍ മാറ്റി പകരം, ദേശസ്‌നേഹം തോന്നിക്കുന്ന, വിപ്ലവവീര്യമുളള ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ പേരുകള്‍ കുട്ടികള്‍ക്ക് ഇടണമെന്നാണ് ഉത്തരകൊറിയയുടെ നിര്‍ദേശം. പേരുകള്‍ വ്യഞ്ജനാക്ഷരത്തില്‍ അവസാനിക്കണമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായാണ് വിവരം. ദുര്‍ബലമായ പേരുകള്‍ മാറ്റിയില്ലെങ്കില്‍ മാതാപിതാക്കള്‍ ദേശവിരുദ്ധതയ്ക്ക് പിഴ നല്‍കേണ്ടിവരുമെന്നാണ് വാർത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗത്ത് കൊറിയയില്‍ ഉപയോഗിക്കുന്ന പേരുകളൊന്നും നോര്‍ത്ത് കൊറിയയിലെ കുട്ടികള്‍ക്ക് ഇടാനാവില്ല. നേരത്തെ പ്രിയപ്പെട്ടവള്‍ എന്ന് അര്‍ത്ഥം വരുന്ന എ റി, സൗന്ദര്യം എന്ന് അര്‍ത്ഥം വരുന്ന സു മി തുടങ്ങിയ പേരുകളെല്ലാം നോര്‍ത്ത് കൊറിയയില്‍ അനുവദനീയമായിരുന്നു. പുതിയ നിയമം വന്നതോടെ ഈ പേരുകളെല്ലാം മാറ്റേണ്ടിവരും. ഡിസംബര്‍ അവസാനത്തോടെ പേരുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം. 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More