ഇനിയും എത്ര കരയേണ്ടി വന്നാലും കപ്പ്‌ ഉയര്‍ത്തുന്നത് തന്നെയാണ് സ്വപ്നം - നെയ്‌മര്‍

ദോഹ: ഇനിയും എത്ര കരയേണ്ടി വന്നാലും കപ്പ്‌ ഉയര്‍ത്തുന്നത് തന്നെയാണ് സ്വപ്നമെന്ന് നെയ്‌മര്‍. സെര്‍ബിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റപ്പോള്‍ മത്സരം നഷ്ടമാകുമെന്നാണ് കരുതിയത്. ആ ദിവസങ്ങളില്‍ കുറെ കരഞ്ഞുവെന്നും സുഹൃത്തുക്കളുടെയും കുടുംബത്തിന്‍റെയും പിന്തുണ കൊണ്ട് മാത്രമാണ് വീണ്ടും കളിക്കാനുള്ള മനോവീര്യം വീണ്ടെടുത്തതെന്നും നെയ്‌മര്‍ പറഞ്ഞു. വളരെ തയ്യാറെടുപ്പുകള്‍ നടത്തിയാണ് മത്സരത്തിനെത്തിയത്. കാലിന് പരിക്കു പറ്റിയപ്പോള്‍ മാനസികമായി വല്ലാതെ തളര്‍ന്നുപോയിരുന്നു. കളിയില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ കുറെയധികം ചിന്തകളാണ് തലയിലൂടെ കടന്നുപോയത്. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്. കിരീടത്തില്‍ കുറഞ്ഞൊന്നും സ്വപ്നം കാണുന്നില്ല. അതിലേക്കുള്ള ദൂരം വളരെയധികമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം - നെയ്‌മര്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് താരം മനസുതുറന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റ് മടങ്ങിയ നെയ്മര്‍ക്ക് പിന്നീട് സ്വിറ്റ്സര്‍ലന്‍ഡിനെതിരിയും കാമറൂണിനെതിരെയും കളിക്കാനിറങ്ങിയിരുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ജയിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയെങ്കിലും കാമറൂണിനെതിരെ അപ്രതീക്ഷിത തോല്‍വിക്ക് വഴങ്ങിയിരുന്നു. ഇതിനുപിന്നാലെ നെയ്‌മര്‍ക്ക് ലോകകപ്പ്‌ മത്സരം തന്നെ നഷ്ടമാകുമെന്ന തരത്തില്‍ അഭൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തില്‍ നെയ്മര്‍ ഗ്രൗണ്ടിലിറങ്ങുകയും പെനാല്‍റ്റി ഗോളാക്കി മാറ്റുകയും ചെയ്തതോടെ താരം ഈ ലോകകപ്പിലെ തന്‍റെ  ആദ്യ ഗോള്‍ നേടി. ബ്രസീലിനുവേണ്ടി 76ാം ഗോളാണ് നെയ്മര്‍ നേടിയത്. 

Contact the author

Sports Desk

Recent Posts

Sports Desk 6 days ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Sports Desk 1 week ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More
Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 4 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 4 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 8 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More