അപർണയെ ആക്രമിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് ടി സിദ്ദിഖ് എംഎല്‍എയെന്ന് സിപിഎം

വയനാട്: മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ എസ് എഫ് ഐ വനിതാ നേതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിക്കാണെന്ന് സിപിഎം. പ്രതികള്‍ക്ക് ടി സിദ്ദിഖ് വാഹനമേര്‍പ്പാടാക്കി നല്‍കിയെന്നാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ ആരോപണം. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന് എംഎല്‍എ പറഞ്ഞു.

സംഭവദിവസം യുഡിഎഫിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി കോളേജിനുമുന്നിലൂടെ പോയിരുന്നുവെന്നും തെരഞ്ഞെടുപ്പില്‍ വിജയിച്ച കെ എസ് യു പ്രവര്‍ത്തകരെ അഭിനന്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ താന്‍ സഹായിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിക്കുകയാണെന്നും ടി സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വെളളിയാഴ്ച്ച മേപ്പാടി പോളിടെക്‌നിക് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണാ ഗൗരിക്ക് മര്‍ദ്ദനമേറ്റത്. അപര്‍ണയെ കെഎസ് യു-എംഎസ് എഫ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് എസ് എഫ് ഐയുടെ ആരോപണം. ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ലഹരി ഉപയോഗത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നും മര്‍ദ്ദനത്തിനിരയായ അപര്‍ണയും പ്രതികരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More