ജയ്പൂര്‍: രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ രാജ്യദ്രോഹി പരാമര്‍ശത്തില്‍ പ്രതികരണവുമായി സച്ചിന് പൈലറ്റ്. പരസ്യമായി തന്നെ രാജ്യദ്രോഹിയെന്ന് വിളിച്ചപ്പോള്‍ വേദനയും സങ്കടവും തോന്നിയെന്ന് സച്ചിന് പൈലറ്റ് പറഞ്ഞു. 'ഞാനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അതേസമയം ഒരു മനുഷ്യനുമാണ്. എനിക്ക് സങ്കടവും വേദനയും തോന്നിയിരുന്നു. ഭൂതകാലത്തേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.പൊതുജീവിതത്തില്‍ ഞാന്‍ മാന്യത കാത്തുസൂക്ഷിക്കുന്നു. എനിക്കൊരു ജേലിയും ദൗത്യവുമുണ്ട്. അതുമായി എനിക്ക് മുന്നോട്ടുപോകേണ്ടതുണ്ട്'-സച്ചിന് പറഞ്ഞു. എന്‍ഡിടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ മാസം എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അശോക് ഗെഹ്ലോട്ട് സച്ചിന് പൈലറ്റിനെ രാജ്യദ്രോഹിയെന്ന് വിളിച്ചത്. ഒരു രാജ്യദ്രോഹിക്ക് ഒരിക്കലും മുഖ്യമന്ത്രിയാവാന്‍ സാധിക്കില്ല. ഹൈക്കമാന്‍ഡിന് സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാവില്ല. പത്ത് എംഎല്‍എമാര്‍ പോലും അദ്ദേഹത്തോടൊപ്പമില്ല. പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചയാളാണ് അദ്ദേഹം. പാര്‍ട്ടിയെ വഞ്ചിച്ച പൈലറ്റ് രാജ്യദ്രോഹിയാണ് എന്നാണ് അശോക് ഗെഹ്ലോട്ട് പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സച്ചിന് പൈലറ്റും ഗെഹ്ലോട്ടും തമ്മിലുളള പ്രശ്നങ്ങള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. അതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചത്. അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയുടെ ഭാഗമാവുകയും പാര്‍ട്ടിയാണ് വലുതെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇരുവരും രാഹുലിനൊപ്പം ചേര്‍ന്ന് നൃത്തംചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ഭാരത് ജോഡോ യാത്ര ഗുണംചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.