ഉദയനിധി സ്റ്റാലിന്‍ അടുത്തയാഴ്ച്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്‌

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡിഎംകെ യൂത്ത് വിങ്ങ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍ അടുത്തയാഴ്ച്ച കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഉദയനിധി ഗ്രാമവികസന വകുപ്പ് മന്ത്രിയാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.  ഡിഎംകെയുടെ ഉദയസൂര്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ഉദയനിധി ചെപ്പോക്ക് തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തില്‍നിന്നുളള എംഎല്‍എയാണ്. കരുണാനിധിയുടെ കുടുംബത്തില്‍നിന്ന് വരുന്ന മൂന്നാംതലമുറ നേതാവാണ് അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ലാണ് ഉദയനിധി സ്റ്റാലിനെ ഡിഎംകെ യൂത്ത് വിങ്ങ് സെക്രട്ടറിയായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ താരപ്രചാരകന്‍ കൂടിയായിരുന്നു ഉദയനിധി. പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും വിമര്‍ശിച്ച് അദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

2018-ല്‍ എം കരുണാനിധിയുടെ മരണത്തെത്തുടര്‍ന്ന് എംകെ സ്റ്റാലിന്‍ ഡിഎംകെ അധ്യക്ഷ പദവി ഏറ്റെടുക്കുകയായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ നേതൃത്വത്തിലുളള സഖ്യം വിജയിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയായി ചുമതലയേറ്റു.

Contact the author

National Desk

Recent Posts

Web Desk 19 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 22 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More