ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണം വേണ്ട, പൂട്ടിയിടേണ്ടത് പ്രശ്‌നക്കാരായ പുരുഷന്മാരെ- ഹൈക്കോടതി

കൊച്ചി: ഹോസ്റ്റലുകളില്‍ ആണ്‍കുട്ടികള്‍ക്കില്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനാണെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളെയല്ല, പ്രശ്‌നമുണ്ടാക്കുന്ന പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടതെന്നും പെണ്‍കുട്ടികള്‍ക്കും സമൂഹത്തില്‍ ജീവിക്കണമെന്നും കോടതി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്ത്രണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

'എന്തിനാണ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് രാത്രി 9.30 എന്ന സമയം നിശ്ചയിച്ചത്? 9.30 കഴിഞ്ഞാല്‍ മലയിടിഞ്ഞുവീഴുമോ? പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കുളള ആശങ്ക കോടതി കണക്കിലെടുക്കുന്നു. പക്ഷേ അവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. നഗരം തുറന്നിടണം. സുരക്ഷിതമാക്കുകയും വേണം. ക്യാമ്പസുകളിലെങ്കിലും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ ഇല്ലാത്ത സമയ നിയന്ത്രണം പെണ്‍കുട്ടികള്‍ക്കുമാത്രമായി എന്തടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്? പ്രശ്‌നക്കാരായ പുരുഷന്മാരെയാണ് പൂട്ടിയിടേണ്ടത്. എത്രകാലം പെണ്‍കുട്ടികളെ പൂട്ടിയിടും'- എന്നാണ് കോടതി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രക്ഷിതാക്കളുടെ ആവശ്യപ്രകാരം, അച്ചടക്കം പാലിക്കുന്നതിനുവേണ്ടിയാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 9.30 എന്ന സമയക്രമം നിശ്ചയിച്ചിരിക്കുന്നത് എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സമയനിയന്ത്രണമില്ലാത്ത ഹോസ്റ്റലുകള്‍ സംസ്ഥാനത്തുണ്ട്. അവിടുളള കുട്ടികള്‍ക്കൊന്നും മാതാപിതാക്കളില്ലേ എന്ന് കോടതി ചോദിച്ചു. രാത്രിയെ ഭയപ്പെടരുതെന്നും ആണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വെള്ളമില്ലാത്ത കക്കൂസുകളാണ് മോദിയുടെ ഗ്യാരണ്ടി; പരിഹാസവുമായി ബിനോയ് വിശ്വം

More
More
Web Desk 16 hours ago
Keralam

കോണ്‍ഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ടിവരുമോ എന്നാണ് സംശയം- സി കെ പത്മനാഭന്‍

More
More
Web Desk 18 hours ago
Keralam

സുരേഷ് ഗോപിയെ അനുഗ്രഹിച്ച് കിട്ടുന്ന പത്മഭൂഷൺ വേണ്ടെന്ന് കലാമണ്ഡലം ഗോപിയാശാൻ

More
More
Web Desk 20 hours ago
Keralam

പത്മജയ്ക്കും അനിലിനും എന്നെപ്പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങി വരേണ്ടിവരും- ചെറിയാന്‍ ഫിലിപ്പ്

More
More
Web Desk 2 days ago
Keralam

മോദി പറഞ്ഞ രണ്ടക്കം രണ്ട് പൂജ്യം; പരിഹാസവുമായി ശശി തരൂര്‍

More
More
Web Desk 2 days ago
Keralam

ജാസി ഗിഫ്റ്റിനെ അപമാനിച്ചിട്ടില്ല; ന്യായീകരണവുമായി പ്രിന്‍സിപ്പാള്‍

More
More