കൊച്ചി: ബോളിവുഡ് നടന് അക്ഷയ് കുമാറിന്റെ പുതിയ സിനിമയില്‍ മലയാളത്തിന്റെ പ്രിയനടന് പൃഥ്വിരാജും അഭിനയിക്കുന്നു. 'ബഡേ മിയാൻ ചോട്ടേ മിയാൻ' എന്ന സിനിമയിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. കബീറെന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. അക്ഷയ് കുമാര്‍ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമെന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്. ടൈഗർ ഷ്രോഫ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജാന്‍വി കപൂറാണ് സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ക്രിസ്തുമസിന് തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ നാലാമത്തെ ഹിന്ദി ചിത്രമാണിത്. അമിത് തൃവേദി സംവിധാനം ചെയ്ത 'അയ്യ', അതുൽ സബർവാളിന്റെ 'ഔറംഗസേബ്', ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'നാം ശബാന' തുടങ്ങിയവയാണ് പൃഥ്വിരാജ് മുൻപ് അഭിനയിച്ച ഹിന്ദി സിനിമകൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഗോൾഡ് എന്ന മലയാള സിനിമയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താരയാണ് നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേക്ഷകരില്‍ നിന്നും സമ്മിശ്രപ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.