ദക്ഷിണ കൊറിയന്‍ സീരീസുകള്‍ കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വധശിക്ഷ വിധിച്ച് ഉത്തരകൊറിയ

പ്യോങ്യാങ്: ദക്ഷിണ കൊറിയന്‍ സീരിസുകള്‍ കാണുകയും സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തതിന് രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉത്തരകൊറിയന്‍ ഭരണകൂടം വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോര്‍ട്ട്. പതിനാറും പതിനേഴും വയസ് പ്രായമുളള ആണ്‍കുട്ടികളെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നാണ് വിവരം. ദി ഇന്‍ഡിപ്പെന്‍ഡന്റ് അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ മാസത്തിലാണ് വധശിക്ഷ നടപ്പാക്കിയതെങ്കിലും സംഭവം ലോകമറിയുന്നത് കഴിഞ്ഞ ദിവസമാണ്. ദക്ഷിണ കൊറിയന്‍ ടി വി സീരീസുകളെയാണ് കെ ഡ്രാമകള്‍ എന്ന് വിളിക്കുന്നത്. കൊറിയന്‍ ഡ്രാമകള്‍ കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയില്‍ നിയമവിരുദ്ധമാണ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒക്ടോബര്‍ മാസം ആദ്യവാരം റിയാങ്യാങ് പ്രവിശ്യയില്‍വെച്ചാണ് വിദ്യാര്‍ത്ഥികള്‍ കൊറിയന്‍ ഡ്രാമകള്‍ കണ്ടതെന്നും നഗരമധ്യത്തില്‍ നാട്ടുകാര്‍ക്കുമുന്നില്‍വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ കൊടുംകുറ്റകൃത്യമാണ് ചെയ്തതെന്നാണ് ഉത്തര കൊറിയന്‍ സര്‍ക്കാരിന്റെ വാദം. 2020-ലാണ് ഉത്തര കൊറിയയില്‍ ദക്ഷിണ കൊറിയന്‍ ഡ്രാമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. കൊറിയന്‍ പരിപാടികള്‍ രാജ്യത്ത് അതിവേഗം ജനപ്രീതി നേടിയതോടെയായിരുന്നു സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. പെന്‍ഡ്രൈവുകളിലാക്കി കടത്തിക്കൊണ്ടുവരുന്ന കെ ഡ്രാമകള്‍ വധശിക്ഷയും തടവും പിഴയുമെല്ലാം ഭയന്ന് രഹസ്യമായാണ് ജനങ്ങള്‍ കാണുന്നത്.

Contact the author

International Desk

Recent Posts

International

ഭീകരര്‍ക്ക് കാനഡ സുരക്ഷിത താവളം; ട്രൂഡോയ്‌ക്കെതിരെ ശ്രീലങ്കന്‍ മന്ത്രി

More
More
International

ഖലിസ്ഥാന്‍ നേതാവിനെ കൊന്നത് ഇന്ത്യന്‍ ഏജന്റുമാര്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ജസ്റ്റിന്‍ ട്രൂഡോ

More
More
International

'കരയരുത്, 2025-ല്‍ വീണ്ടും കാണാം'; സൈനിക സേവനത്തിന് പോകുംമുന്‍പ് ബിടിഎസ് ഗായകന്‍ സുഗയുടെ ലൈവ്

More
More
International

അമേരിക്കന്‍ XL ബുളളി നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

More
More
International

കിം-പുടിൻ ചര്‍ച്ച തുടങ്ങി - യു എസിന് ചങ്കിടിപ്പ്

More
More
International

മൊറോക്കോ ഭൂകമ്പം: ദുരിതബാധിതര്‍ക്ക് സ്വന്തം ഹോട്ടലില്‍ അഭയമൊരുക്കി റൊണാള്‍ഡോ

More
More