അമേരിക്കയില്‍ മരണം ഇന്ന് 1,543, മരണനിരക്കില്‍ വീണ്ടും കുറവ്

അമേരിക്കയില്‍ മരണം ഇന്ന് 1,543 മരണനിരക്കില്‍ വീണ്ടും കുറവ് 

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,543 പേരാണ് മരണപ്പെട്ടത്. ശനിയാഴ്ച വരെയുള്ള കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി  രോഗികള്‍ മരണപ്പെട്ടു. ഇന്നലെയും ഇന്നും താരതമ്യേന  മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ നിരക്കില്‍ നിന്ന്  313 കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 40,557 പേര്‍ ഇതിനകം മരണപ്പെട്ടു. 7,64,265  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും ശനിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ വലിയ വര്‍ദ്ധനവാണ് മരണസംഖ്യയില്‍ ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആശ്വാസം നല്‍കുന്നതാണ്.

രോഗം സ്ഥിരീകരിച്ചവര്‍ 25,435 ( കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ )

ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ പുതുതായി 25,006 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവി ഡ്-19 രോഗികളുടെ എണ്ണം മുകളില്‍ സൂചിപ്പിച്ചത് പോലെ  7,64,265 ആയി. ഞായറാഴ്ചത്തെ കണക്കനുസരിച്ച് 28,671 രോഗം സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ നിയന്ത്രാതീതമായി തുടരുമ്പോഴും കഴിഞ്ഞ രണ്ടു ദിവസമായി അമേരിക്കയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന കണക്കുകള്‍ പ്രതീക്ഷ ജനിപ്പിക്കുന്നതാണ്.

.ന്യൂയോര്‍ക്കില്‍  627- മരണനിരക്കില്‍വര്‍ദ്ധന  

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ18,298 ആയി. ശനിയാഴ്ചയിലെ റിപ്പോര്‍ട്ട് പ്രകാരം ആയിരത്തിനു മുകളിലായിരുന്നു മരണനിരക്ക്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളിലെ നിരക്ക് ആശ്വാസം പകരുന്നതാണ്. 504 പേരുടെ മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇവിടെ മാത്രം  2,47,215 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

4,202 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 85,301 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1,177 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 31,527 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 31,424- പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 2,391 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -774 മസ്സാച്ചുസെറ്റ്സ് -1.706, ലൂസിയാന -1,296, ഇല്ലിനോയിസ് -1,290, ജോര്‍ജ്ജിയ -6,97 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്.

തലസ്ഥാനമായ വാഷിങ്ങ്ടണില്‍  മരണ-രോഗീ നിരക്ക് രാജ്യത്തെ മറ്റു നഗരങ്ങളുമായി താരതമ്യം ഇല്ലാത്ത വിധം കുറവാണ്. ഇതുവരെ 11,790 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ ഇതിനകം 634 പേരാണ് മരണപ്പെട്ടത്.

ശനിയാഴ്ച വരെയുള്ള കഴിഞ്ഞ  തൊണ്ണൂറ്റിനാലു മണിക്കൂറിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളിലും മരണനിരക്കില്‍ വന്‍ കുതിച്ചുചാട്ടമാണ് നടന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാ സംസ്ഥാനങ്ങളിലും മരണനിരക്ക് ഗണ്യമായ നിലയില്‍ കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രാജ്യത്ത് സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്.  


Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More