കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം- അരവിന്ദ് കെജ്‌റിവാള്‍

ഡല്‍ഹി: ബിജെപിയുടെ പതിനഞ്ചുവര്‍ഷത്തെ ഭരണത്തിന് വിരാമമിട്ട് ഡല്‍ഹി കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിനുപിന്നാലെ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌റിവാള്‍. ഡല്‍ഹിയെ മികച്ചതാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണമെന്ന് അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. ആം ആദ്മിക്ക് വോട്ടുചെയ്ത ജനങ്ങളോട് നന്ദി പറഞ്ഞ കെജ്‌റിവാള്‍ കോണ്‍ഗ്രസിന്റെ സഹകരണവും അഭ്യര്‍ത്ഥിച്ചു.

'ഡല്‍ഹിയെ അഴിമതി മുക്തമാക്കണം. ആംആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്ത ജനങ്ങള്‍ക്ക് നന്ദി. വോട്ടുചെയ്യാത്തവരുടെ ആശങ്കകളാണ് ഞങ്ങള്‍ ആദ്യം പരിഗണിക്കുക. ഡല്‍ഹിയിലെ സ്‌കൂളുകളും ആശുപത്രികളും നന്നാക്കാന്‍ ഞങ്ങള്‍ രാവും പകലും പ്രവര്‍ത്തിച്ചു. ഇന്ന് ഡല്‍ഹിയെ വൃത്തിയാക്കാനും അഴിമതി മുക്തമാക്കാനുമുളള ഉത്തരവാദിത്തം ജനങ്ങള്‍ ഞങ്ങളെ വീണ്ടും ഏല്‍പ്പിച്ചിരിക്കുകയാണ്. എഎപിയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് നന്ദി'-അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

250 സീറ്റുകളില്‍ 135 സീറ്റുകള്‍ നേടിയാണ് ആം ആദ്മി ഡല്‍ഹി കോര്‍പ്പറേഷന്‍ പിടിച്ചെടുത്തത്. കേവല ഭൂരിപക്ഷത്തിന് 126 സീറ്റുകളാണ് വേണ്ടിയിരുന്നത്. ബിജെപിക്ക് 101 സീറ്റുകള്‍ ലഭിച്ചപ്പോള്‍ വെറും പത്ത് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 250 വാര്‍ഡുകളിലേക്കുളള തെരഞ്ഞെടുപ്പില്‍ ആകെ 1,349 പേരാണ് മത്സരിച്ചത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മിക്ക് അനുകൂലമായിരുന്നു. എന്നാല്‍, വോട്ടെണ്ണലില്‍ ബിജെപി ഒപ്പത്തിനൊപ്പം മുന്നേറുകയും ചില ഘട്ടങ്ങളിലും മുന്നിലെത്തുകയും ചെയ്തിരുന്നു. 

Contact the author

National Desk

Recent Posts

National Desk 10 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 13 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 14 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 14 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More