അപര്‍ണാ ഗൗരിയെ ആക്രമിച്ച സംഭവം; വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം

മേപ്പാടി: വയനാട്ടിൽ എസ്എഫ്ഐ നേതാവ് അപർണ്ണ ഗൗരിയെ ആക്രമിച്ച സംഭവത്തിൽ പ്രതികളായ മേപ്പാടി പോളി ടെക്നിക്‌ കോളേജിലെ അഞ്ച്‌ വിദ്യാർത്ഥികളെ പുറത്താക്കാൻ തീരുമാനം. വൈത്തിരി തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷിബിലി എന്നീ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനമായത്. ഇവര്‍ ലഹരിമരുന്നു ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മേപ്പാടി പോളിടെക്‌നിക് കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് എസ് എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണാ ഗൗരിക്ക് മര്‍ദ്ദനമേറ്റത്. അപര്‍ണയെ കെഎസ് യു-എംഎസ് എഫ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് എസ് എഫ് ഐയുടെ ആരോപണം. ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ലഹരി ഉപയോഗത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മര്‍ദ്ദിച്ചതെന്നും മര്‍ദ്ദനത്തിനിരയായ അപര്‍ണയും പ്രതികരിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More