ഡല്‍ഹി: ഈ വർഷത്തെ ഏറ്റവും ജനപ്രീതിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടിക ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ് (ഐഎംഡിബി) പുറത്തുവിട്ടു. ധനുഷാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. പത്തില്‍ 6 താരങ്ങളും ദക്ഷിണേന്ത്യയിൽ നിന്നാണെങ്കിലും മലയാളത്തില്‍ നിന്നും ആരും തെരഞ്ഞെടുക്കപ്പെട്ടില്ല. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ഐശ്വര്യ റായുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. രാം ചരൺ, സമാന്ത റൂത്ത് പ്രഭു, എൻടിആർ ജൂനിയർ, അല്ലു അർജുൻ, യഷ്, ഹൃതിക് റോഷൻ, കിയാര എന്നിവരാണ് ആദ്യ പത്തിലുള്ളത്.
#article-957#
തമിഴ് ചിത്രം മാരൻ, ഹോളിവുഡ് ചിത്രം ദ് ഗ്രേ മാൻ, ബോളിവുഡ് ചിത്രം അത്രംഗിരേ എന്നിവയുൾപ്പെടെ നിരവധി സിനിമകളില്‍ ധനുഷ് ഈ വര്‍ഷം അഭിനയിച്ചിരുന്നു. ധനുഷ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം 'വാത്തി'യാണ്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐഎംഡിബിയുടെ പട്ടിക ധനുഷും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയന്‍ സെല്‍വനില്‍ നന്ദിനിയായി എത്തിയ ഐശ്വര്യ റായി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഗംഗുഭായി, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളിൽ അഭിനയിച്ചാണ് ആലിയ ജനപ്രീതി നേടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക