ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; യുപിയിലും ചത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടി

ഡല്‍ഹി: ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉത്തര്‍പ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ആറ് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ബിജെപിയുടെ ശക്തികേന്ദ്രമായ ഖതൗലിയില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി മഥന്‍ ഭയ്യയാണ് ലീഡ് ചെയ്യുന്നത്. പതിനായിരത്തോളം വോട്ടുകള്‍ക്കാണ് മഥന്‍ മുന്നിട്ടുനില്‍ക്കുന്നത്. ബിജെപി എംഎല്‍എ വിക്രം സൈനിയെ അയോഗ്യനാക്കിയതിനുപിന്നാലെയാണ് ഖതൗലിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെ അയോഗ്യനാക്കിയതിനാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിലെ രാംപൂരില്‍ സമാജ് വാദി സ്ഥാനാര്‍ത്ഥി മുഹമ്മദ് അസിം രാജയാണ് ലീഡ് ചെയ്യുന്നത്. ആറായിരത്തിലധികം വോട്ടുകള്‍ക്കാണ് അസിം രാജയുടെ ലീഡ്. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംബിള്‍ യാദവാണ് മുന്നില്‍. ഒരുലക്ഷത്തി എഴുപതിനായിരം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി രഘുരാജ് സിംഗ് ശാക്യയെ ഡിംബിള്‍ പിന്നിലാക്കിയത്. മുലായം സിംഗ് യാദവ് അന്തരിച്ചതിനെത്തുടര്‍ന്നാണ് മെയിന്‍പുരിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സാവിത്രി മന്ദാവിയാണ് ലീഡ് ചെയ്യുന്നത്. ബിജെപിയുടെ ബ്രഹ്‌മാനന്ദ് നേതാമിനെതിരെ 18,808 വോട്ടുകള്‍ക്കാണ് സാവിത്രി മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് ഭാനുപ്രതാപ്പൂര്‍. രാജസ്ഥാനിലെ സര്‍ദര്‍ശഹര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ കുമാര്‍ ശര്‍മ്മയ്ക്കാണ് ലീഡ്. ഇരുപത്തി അയ്യായിരം വോട്ടുകളുടെ ലീഡാണ് അനില്‍ കുമാര്‍ ശര്‍മ്മയ്ക്ക്. അതേസമയം, ബിഹാറില്‍ ബിജെപിയുടെയും ഒഡീഷയില്‍ ബിജെഡിയുടെയും സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 8 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 10 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More