വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം പുനരാരംഭിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് തുറമുഖത്തിനെതിരായ സമരം അവസാനിപ്പിച്ചതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. സമരപ്പന്തല്‍ പൊളിച്ചുനീക്കിയതോടെ പ്രദേശത്ത് നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചു. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി രാത്രിയും പകലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ ഇരുപത് ലോഡ് സാമഗ്രികളാണ് വിഴിഞ്ഞത്തേക്ക് എത്തിച്ചത്. പുലിമുട്ട് നിര്‍മ്മാണത്തിനായി പ്രതിദിനം മുപ്പതിനായിരം ടണ്‍ കല്ലാണ് നിക്ഷേപിക്കുക. 

2.9 കിലോമീറ്റര്‍ ദൂമാണ് ആകെ പുലിമുട്ട് വേണ്ടത്. അതില്‍ 1.4 കിലോമീറ്ററില്‍ പുലിമുട്ട് നിര്‍മ്മിച്ചുകഴിഞ്ഞു. ബെര്‍ത്ത് നിര്‍മ്മാണത്തിനുളള പൈലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഇനി ആകെ വേണ്ട 1.7 കിലോമീറ്റര്‍ അപ്രോച്ച് റോഡില്‍ 600 മീറ്റര്‍ നിര്‍മ്മിച്ചിട്ടുണ്ട്. അടുത്ത ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചൊവ്വാഴ്ച്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം സമരസമിതിയും നടത്തിയ കൂടിക്കാഴ്ച്ചയ്ക്കുപിന്നാലെയാണ് 138 ദിവസം നീണ്ടുനിന്ന സമരം പിന്‍വലിക്കാന്‍ ധാരണയായത്. ഒന്നര വര്‍ഷത്തിനകം ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കും, രണ്ടുമാസത്തെ വാടക മുന്‍കൂര്‍ നല്‍കും തുടങ്ങിയ ഉറപ്പുകളാണ്  നല്‍കിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More