ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 596 മരണം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,067

ലണ്ടന്‍ ബ്രിട്ടനില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ 596 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ 16,060 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടു. ഇന്നലത്തേതില്‍ നിന്ന്  292 ന്റെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,20,067 ആണ്. കഴിഞ്ഞ നാലുദിവസങ്ങളിലായി മരണ നിരക്ക് 800 ന് തൊട്ടുതാഴെയും മുകളിലുമായി നിലനില്‍ക്കുകയായിരുന്നു. ഇന്നത്തെ വലിയ നിരക്കുകുറവ് നിലനിര്ത്താ‍ന്‍  വരും ദിവസങ്ങളില്‍ കഴിയോമൊ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

ശനിയാഴ്ചത്തെ മരണനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഞായറാഴ്ച (ഇന്നലെ) 51 പേരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നതില്‍ വീണ്ടും  292 ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

എന്നാല്‍ ബ്രിട്ടനില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം കുറവാണ്. ഞായറാഴ്ച വരെയുള്ള മൂന്നു ദിവസങ്ങളില്‍ മാത്രം  രോഗികളുടെ എണ്ണത്തില്‍ ബ്രിട്ടനില്‍ പതിനാലായിരത്തോളമാണ് വര്‍ദ്ധിച്ചത്. മരണസംഖ്യ കൂടിയ, മുകളില്‍ സൂചിപ്പിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഏകദേശം ഒരുലക്ഷത്തി നാല്‍പ്പത്തി അയ്യായിരത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാണ്. താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More