ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി കൊടുങ്കാറ്റിലും ഉലയാതെ ജിഗ്നേഷ് മേവാനി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തറപറ്റിയെങ്കിലും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായ ജിഗ്നേഷ് മേവാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017-ല്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി നിന്ന് വിജയിച്ച വദ്ഗാം മണ്ഡലത്തില്‍നിന്നുതന്നെയാണ് ഇത്തവണയും മേവാനി നിയമസഭയിലെത്തുന്നത്.

3857 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ മനിഭായ് തെജാഭായ് വഗേലെയെയാണ് ജിഗ്നേഷ് തോല്‍പ്പിച്ചത്. ജിഗ്നേഷ് മേവാനിക്ക് 92,567 വോട്ടും മനിഭായ് തെജാഭായ്ക്ക് 88,710 വോട്ടുമാണ് ലഭിച്ചത്. ആം ആദ്മി സ്ഥാനാര്‍ത്ഥി ദല്‍പത്ഭായ് ദഹ്യാഭായ്ക്ക് 4,315 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എനിക്ക് അനുകൂലമായി വോട്ട് ചെയ്തതിന് വദ്ഗാമിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ഈ വിജയം നിങ്ങള്‍ക്ക് എന്റെമേലുളള വിശ്വാസമാണ് കാണിക്കുന്നത്. സമൂഹത്തിലെ ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട കടമ എനിക്കുണ്ട്. ഞാനത് നിറവേറ്റും'- മേവാനി ട്വീറ്റ് ചെയ്തു. 

2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണ മണ്ഡലമായ വദ്ഗാമില്‍നിന്നും കോണ്‍ഗ്രസ് പിന്തുണയോടെയാണ് ജിഗ്നേഷ് മേവാനി മത്സരിച്ച് വിജയിച്ചത്. കോണ്‍ഗ്രസ് വദ്ഗാം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജിഗ്നേഷിനെ പിന്തുണയ്ക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രമുഖ ദളിത് നേതാക്കളില്‍ ഒരാളായ ജിഗ്നേഷ് മേവാനി 2021-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Contact the author

National Desk

Recent Posts

National Desk 6 hours ago
National

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം റവന്യൂവകുപ്പ് പൂട്ടി

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; അമിത് ഷാക്കെതിരെയും പ്രതിഷേധം

More
More
Web Desk 11 hours ago
National

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

More
More
National Desk 1 day ago
National

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; 3 പേര്‍ കൊല്ലപ്പെട്ടു

More
More
National 1 day ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

More
More
National 1 day ago
National

ട്രെയിന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട 40 പേര്‍ക്ക് പരിക്കില്ല; വൈദ്യുതാഘാതമെന്ന് നിഗമനം

More
More