കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ത്ഥിനി എം ബി ബി എസ് ക്ലാസില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സംഭവം. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി നാല് ദിവസമാണ് അധികൃതർ അറിയാതെ ക്ലാസിലിരുന്നത്. വിദ്യാര്‍ത്ഥിനി അഞ്ചാം ദിവസം മുതല്‍ വിദ്യാര്‍ഥിനി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനിക്ക് യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതര്‍ അറിയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ മാസം 29- നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. മൊത്തം 245 വിദ്യാര്‍ത്ഥികള്‍ക്കാണ് അഡ്മിഷന് കിട്ടിയത്. ഇതിനുപുറമേയാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ കടന്നുകൂടിയത്. എന്നാല്‍ ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നതെന്ന കാര്യം ദുരൂഹമാണ്. സംഭവത്തില്‍ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പൊലീസിൽ ഇന്നലെ രാത്രി പരാതി നൽകി. തനിക്ക് മെഡിക്കൽ കോളജിൽ പ്രവേശനം കിട്ടിയതായി വിദ്യാര്‍ത്ഥിനി വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സുഹൃത്തുക്കള്‍ക്കും സന്ദേശങ്ങൾ അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.