പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്റെ പരാതിയില്‍ കിറ്റക്‌സ് എംഡിയും ട്വന്റി-20 അധ്യക്ഷനുമായ സാബു ജേക്കബിനെതിരെ കേസ്. പൊതുവേദിയില്‍വെച്ച് തന്നെ ജാതീയമായി അധിക്ഷേപിച്ചു എന്ന പിവി ശ്രീനിജന്റെ പരാതിയിലാണ് കേസ്. പട്ടിക ജാതി- പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സാബു ജേക്കബിനെക്കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കിനും നാല് പഞ്ചായത്തംഗങ്ങള്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. സാബു ജേക്കബ് താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് ആളുകളെ വിലക്കുകയാണെന്നും സാമൂഹിക വിലക്കാണ് താന്‍ നേരിടുന്നതെന്നും പി വി ശ്രീനിജന്‍ ആരോപിക്കുന്നു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് പരാതിക്കടിസ്ഥാനമായ സംഭവം. ഐക്കരനാട് പഞ്ചായത്തിലെ പൊതുയോഗത്തില്‍ പങ്കെടുക്കാനായി പിവി ശ്രീനിജന്‍ എംഎല്‍എ എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുളള ട്വന്റി- 20 പഞ്ചായത്തംഗങ്ങളെല്ലാം വേദിവിട്ട് ഇറങ്ങിപ്പോയി സദസില്‍ ഇരുന്നു. 'ഞാന്‍ പങ്കെടുക്കുന്ന പരിപാടികളില്‍നിന്ന് അദ്ദേഹത്തിന്റെ പഞ്ചായത്തംഗങ്ങളെ വിലക്കുമെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നെ പൂട്ടിയിടണമെന്നും ഞാന്‍ ശത്രുവാണെന്നും സാബു ജേക്കബ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് എനിക്കെതിരെ ബഹിഷ്‌കരണം നടന്നത്. പൊതുജനങ്ങളുടെ മുന്നില്‍വെച്ച് നടന്നത് ജാതിവിവേചനമാണ്'- പി വി ശ്രീനിജന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, എംഎല്‍എ ആയതിനുശേഷം പി വി ശ്രീനിജനുമായി താന്‍ കണ്ടുമുട്ടുകയോ വേദി പങ്കിടുകയോ ചെയ്തിട്ടില്ലെന്ന് സാബു ജേക്കബ് പ്രതികരിച്ചു. മാധ്യമങ്ങളിലൂടെയാണ് താന്‍ സംഭവം അറിയുന്നതെന്നും എവിടെവച്ച് എങ്ങനെ എന്ത് അധിക്ഷേപമാണ് താന്‍ നടത്തിയതെന്ന് ശ്രീനിജന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ജനങ്ങളോടുളള കടമയേക്കാള്‍ അവനവന്റെ ഈഗോയ്ക്കും അഹങ്കാരത്തിനും പ്രാധാന്യം കൊടുക്കുന്നയാളാണ് മുഖ്യമന്ത്രി- ഷാഫി പറമ്പില്‍

More
More
Web Desk 5 hours ago
Keralam

പഞ്ഞി മിഠായിയില്‍ ക്യാന്‍സറിന് കാരണമായ റോഡമിന്‍; സംസ്ഥാനത്ത് വ്യാപക പരിശോധന

More
More
Web Desk 7 hours ago
Keralam

സംയുക്ത എന്ന് വിളിച്ചാല്‍ മതി; മേനോന്‍ ഒഴിവാക്കി നടി

More
More
Web Desk 7 hours ago
Keralam

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ പിരിഞ്ഞു

More
More
Web Desk 8 hours ago
Keralam

ചിന്ത ജെറോം കുടുംബ സുഹൃത്ത്; അനാവശ്യ ആരോപണങ്ങള്‍ ഒഴിവാക്കണം - റിസോര്‍ട്ട് ഉടമ

More
More
Web Desk 8 hours ago
Keralam

അവര്‍ മനുഷ്യരുടെ പ്രണയാലിംഗനങ്ങളെ ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നു-'കൗ ഹഗ് ഡേ'യെക്കുറിച്ച് അരുണ്‍ കുമാര്‍

More
More