കൊച്ചി: ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും പ്രധാനവേഷത്തിലെത്തിയ ജയ ജയ ജയ ജയഹേയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 22 മുതല്‍ ചിത്രം ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വിവാഹിതയായ പെണ്‍കുട്ടിക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ നര്‍മ്മത്തില്‍ പൊതിഞ്ഞാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അജു വര്‍ഗീസ്, ശരത് സഭ, ആനന്ദ് മന്മഥന്, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിളള തുടങ്ങിയവാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിൻറെ ട്രെയ്ലറും ടീസറും ഒക്കെ വൻ ശ്രദ്ധ നേടിയിരുന്നു. വിപിന്‍ ദാസാണ് ജയ ജയ ജയ ജയഹേ സംവിധാനം ചെയ്തിരിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിയേഴ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന് എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് 'ജയ ജയ ജയ ജയ ഹേ' നിര്‍മ്മിച്ചത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.