ഡല്‍ഹി: ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഗൂഗിള്‍. ആലിയ ഭട്ടും - രണ്‍ബീര്‍ കപൂറും പ്രധാനവേഷങ്ങളിലെത്തിയ ബ്രഹ്മാസ്ത്രയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞ ചിത്രം. കെജിഎഫ് 2- ആണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. കശ്മീര്‍ ഫയല്‍സ്, പുഷ്പ, ആര് ആര് ആര്, കാന്താര, വിക്രം എന്നീ ചിത്രങ്ങളും ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരഞ്ഞ സിനിമകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഈ വർഷം അവസാനിക്കാന്‍ പോകുന്ന വേളയിലാണ് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗൂഗിള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഈ വര്‍ഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. കന്നഡ ചിത്രം കെ.ജി.എഫ് ചാപ്റ്റര്‍ 1200 കോടിയാണ് നേടിയത്. യാഷാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കിയ ചിത്രമാണ് ആര് ആര് ആര്. വിവാദ ചിത്രമായ കശ്മീര്‍ ഫയല്‍സും ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. അതേസമയം, ഇന്ത്യയിലെ ട്രെന്‍ഡിംഗ് സേര്‍ച്ചിങ്ങ് വിഷയം ഇന്ത്യൻ പ്രീമിയർ ലീഗായിരുന്നു. ടി20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിള്‍ സേര്‍ച്ചിങ്ങില്‍ മുന്പില് തന്നെയുണ്ട്.