വിലക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല; ഇനിയും കന്നഡയില്‍ അഭിനയിക്കും- രശ്മിക മന്ദാന

ഹൈദരാബാദ്: കന്നഡ സിനിമകളില്‍ അഭിനയിക്കുന്നതിന് തനിക്ക് വിലക്കുണ്ടെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇന്‍ഡസ്ട്രിയില്‍ തനിക്ക് വിലക്കുകളൊന്നുമില്ലെന്നും നല്ല ഓഫറുകള്‍ വന്നാല്‍ വീണ്ടും കന്നഡയില്‍ അഭിനയിക്കുമെന്നും രശ്മിക മന്ദാന പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രശ്മികയുടെ പ്രതികരണം.

'എന്റെ വ്യക്തിജീവിതത്തില്‍ സംഭവിച്ചത് എന്നെയും ഞാനുമായി അടുപ്പമുളളവരെയും മാത്രം ബാധിക്കുന്ന കാര്യമാണ്. കാന്താര എന്ന സിനിമയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി എനിക്കെതിരെ പ്രതികരിച്ചു. ഞാന്‍ അത് കാര്യമായെടുത്തില്ല. കാന്താര വിജയിച്ചപ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് സന്ദേശമയിച്ചിരുന്നു. അതൊന്നും പബ്ലിക്കിനുമുന്നില്‍ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കന്നഡയില്‍ ബാന്‍ ലഭിക്കാന്‍മാത്രം തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ല. നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും  അഭിനയിക്കാന്‍ തയാറാണ്'-രശ്മിക മന്ദാന പറഞ്ഞു.

റിഷഭ് ഷെട്ടിയുടെ കാന്താര വലിയ വിജയമായ സമയത്ത് ചിത്രം കണ്ടിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇല്ലെന്ന് രശ്മിക മറുപടി പറഞ്ഞതോടെയാണ് വിവാദം ആരംഭിക്കുന്നത്. നടിയുടെ ആദ്യ ചിത്രമായ കിറിക്ക് പാര്‍ട്ടി നിര്‍മ്മിച്ചത് മുന്‍ കാമുകനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു. മറ്റൊരു അഭിമുഖത്തിനിടെ പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് പറയാതെ നടി നടത്തിയ പരാമര്‍ശവും വിവാദത്തിലായി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാന്താരയുടെ വിജയത്തിനുപിന്നാലെ നല്‍കിയ അഭിമുഖത്തില്‍ രക്ഷിത് ഷെട്ടിയുടെ സുഹൃത്തുകൂടിയായ റിഷഭ് രശ്മികയെ പരിഹസിക്കുകയും ചെയ്തു. നടി അഭിമുഖത്തിനിടെ കാണിച്ച അതേ ആക്ഷന്‍ കാണിച്ച് ഈ ടൈപ്പ് നടികളെ തനിക്ക് ഇഷ്ടമല്ല എന്നായിരുന്നു റിഷഭ് ഷെട്ടി പറഞ്ഞത്. ഇതോടെയാണ് കന്നഡ സിനിമകളില്‍ രശ്മികയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നത്.

Contact the author

Entertainment Desk

Recent Posts

Web Desk 1 day ago
Movies

മഹാവീര്യര്‍ ഒ ടി ടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

ബിലാല്‍ വരും; അമല്‍ നീരദുമായി ചര്‍ച്ച ഉടന്‍ - മമ്മൂട്ടി

More
More
Movies

പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നല്ല, മികച്ച നടന്‍ എന്ന് അറിയപ്പെടാനാണ് താത്പര്യം - വിജയ്‌ സേതുപതി

More
More
Movies

'അപ്പന്‍റെ കൈവെട്ടിയ ചെകുത്താന്‍'; സ്ഫടികം 4 കെ ട്രെയിലര്‍

More
More
Web Desk 4 days ago
Movies

മമ്മൂട്ടി ചിത്രം 'ഏജന്‍റി'ന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More
Movies

കണ്ടിട്ടുളളതില്‍വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് സാമന്ത- നടന്‍ ദേവ് മോഹന്‍

More
More