ദോഹ: ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ അര്‍ജന്റീനയുടെ ഗോളി എമിലിയാനോ മാര്‍ട്ടിനെസിനെ ആലിംഗനം ചെയ്യുന്ന ലിയോണല്‍ മെസിയുടെ ദൃശ്യങ്ങള്‍ വൈറല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ ജയം ഉറപ്പിച്ച കിക്കെടുത്ത ലൗട്ടൗരോ മാര്‍ട്ടിനെസിന് അരികിലേക്ക് മറ്റെല്ലാ താരങ്ങളും ഓടുമ്പോള്‍ മെസ്സി മാത്രമാണ് എമിലിയാനോയ്ക്ക് അടുത്തേക്ക് എത്തിയത്. പിന്നാലെ രണ്ടുപേരും ആലിംഗനം ചെയ്യുകയും സഹകളിക്കാര്‍ക്കൊപ്പം വിജയം ആഘോഷിക്കുകയും ചെയ്യുന്നതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനുപിന്നാലെ നിരവധിപ്പേരാണ് മെസിയെ പിന്തുണച്ച് രംഗത്തെത്തിയത്.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മെസിയും സംഘവും സെമിഫൈനലില്‍ പ്രവേശിച്ചത്. അര്‍ജന്റീനയ്ക്കായി ലയണല്‍ മെസി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവരാണ് ഗോളുകള്‍ നേടിയത്.ഡിസംബര്‍ 13- ന് നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക