ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുളളില്‍ തിരികെയെത്തി കോണ്‍ഗ്രസ് നേതാവ്. ഡല്‍ഹി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അലി മെഹ്ദിയാണ് പുലര്‍ച്ചെ രണ്ടുമണിക്ക് ട്വിറ്ററില്‍ ക്ഷമാപണ വീഡിയോ പങ്കുവെച്ചുകൊണ്ട് തിരികെയെത്തിയത്. താന്‍ വലിയ തെറ്റാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തകനായി തുടരുമെന്നും അലി മെഹ്ദി വീഡിയോയിലൂടെ പറഞ്ഞു. എഎപിയിലേക്ക് പോയതിനുപിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍നിന്നടക്കം വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമുയര്ന്നതോടെയാണ് അലി മെഹ്ദി പാര്‍ട്ടിയിലേക്ക് തിരികെയെത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഞാന്‍ വലിയ തെറ്റാണ് ചെയ്തത്. എനിക്കൊപ്പം ആം ആദ്മിയില്‍ ചേര്‍ന്ന ബ്രിജ്പൂരില്നിന്നുളള കൗണ്‍സിലര്‍ നാസിയ ഖാട്ടൂന്‍, മുസ്തഫാബാദില്നിന്നുളള കൗണ്‍സിലര്‍ സബീല ബീഗം, ബ്ലോക്ക് പ്രസിഡന്റ് അലീം അന്‍സാരി എന്നിവരും കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയിട്ടുണ്ട്. എന്റെ അച്ഛന് നാല്‍പ്പതുവര്‍ഷത്തോളമായി കോണ്‍ഗ്രസിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പ്രവര്‍ത്തകനാണ് അങ്ങനെ തന്നെ തുടരുകയും ചെയ്യും. രാഹുല്‍ ഗാന്ധി സിന്ദാബാദ്'-എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അലി മെഹ്ദി പറഞ്ഞത്.
ഡല്‍ഹിയില്‍ അരവിന്ദ് കെജ്റിവാള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും തങ്ങളുടെ പ്രദേശത്ത് വികസനം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് അലി മെഹ്ദി ആംആദ്മിയില്‍ ചേര്‍ന്നത്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് അലി മെഹ്ദി ആംആദ്മിയിലേക്ക് പോയത്.