ലീഗിനെ യുഡിഎഫില്‍നിന്ന് അടര്‍ത്തിയെടുക്കാനുളള സിപിഎമ്മിന്റെ ശ്രമം ഗൗരവമായി കാണണം- കെ മുരളീധരന്‍

തിരുവനന്തപുരം: മുസ്ലീം ലീഗിനെ യുഡിഎഫ് മുന്നണിയില്‍നിന്ന് അടര്‍ത്തിയെടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുസ്ലീം ലീഗ് മുന്നണി വിട്ടാല്‍ അത് വലിയ നഷ്ടമാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം ഗൗരവത്തോടെ കാണണമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ഇഎംഎസിന്റെ കാലത്ത് സിപിഎമ്മും ലീഗും കൈകോര്‍ത്തിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. 

'മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആറുമാസം മുന്‍പുവരെ സിപിഎം പറഞ്ഞിരുന്നു. ആ നിലപാട് അവര്‍ മാറ്റിയിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസിന്റെ നിലപാട് ശരിയാണെന്ന തിരിച്ചറിവിലേക്ക് അവര്‍ എത്തിയെന്നാണ് മനസിലാക്കേണ്ടത്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയില്‍ ഒരു പ്രശ്‌നവുമില്ല. മുസ്ലീം ലീഗ് യുഡിഎഫ് മുന്നണി വിട്ടാല്‍ അത് മുന്നണി സംവിധാനത്തെ ദുര്‍ബലമാക്കും. കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ലീഗിനെ മുന്നണിയില്‍നിന്ന് അടര്‍ത്തിമാറ്റാനാണ് സിപിഎം ശ്രമിക്കുന്നത്'- കെ മുരളീധരന്‍ പറഞ്ഞു. ഒരുമിച്ചുനിന്നാല്‍ മൂന്നര വര്‍ഷം കഴിഞ്ഞ് കേരളത്തില്‍ യുഡിഎഫിന് അധികാരത്തിലെത്താന്‍ സാധിക്കുമെന്നും അതിന്റെ സൂചനകള്‍ എല്ലാ ഭാഗത്തുനിന്നുമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലീം ലീഗ് ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നും വര്‍ഗീയ പാര്‍ട്ടിയാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞത്. 'വര്‍ഗീയ നിലപാട് സ്വീകരിച്ചിരുന്ന എസ് ടി പി ഐ അടക്കമുളളവരോട് കൂട്ടുകൂടുമ്പോള്‍ ലീഗിനെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലീം ലീഗുമായി ഇംഎംഎസിന്റെ കാലത്ത് സിപിഎം കൈകോര്‍ത്തിരുന്നല്ലോ. 1967-ലെ സര്‍ക്കാരില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് ഭരിച്ച പാര്‍ട്ടിയാണ് ലീഗ്. കോണ്‍ഗ്രസിലും യുഡിഎഫിലും ലീഗിലും പ്രശ്‌നങ്ങളുണ്ട്. വര്‍ഗീയതയ്‌ക്കെതിരെയും മതനിരപേക്ഷതയ്ക്കുവേണ്ടിയും നിലകൊളളുന്ന ആരുമായും ദേശീയ അടിസ്ഥാനത്തില്‍ അതിവിശാലമായ ബന്ധം രൂപപ്പെടുത്തി മുന്നോട്ടുപോകുന്നതില്‍ തടസമില്ല'-എന്നാണ് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More