'ഹീറോസ് ഓഫ് ദി ഇയര്‍'; ഇറാനിലെ സ്ത്രീകളെ ആദരിച്ച് ടൈം മാഗസിന്‍

ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍റെ 2022-ലെ 'ഹീറോസ് ഓഫ് ദി ഇയറാ'യി ഇറാനിലെ സ്ത്രീകളെ  തെരഞ്ഞെടുത്തു. രാജ്യത്തെ സ്ത്രീകളുടെ അവകാശത്തിനുവേണ്ടി നടത്തിയ പോരാട്ടമാണ് ഈ അംഗീകാരത്തിന് അര്‍ഹരാക്കിയത്. 'സ്ത്രീകള്‍ നടത്തിയ പോരാട്ടത്തെ അഭിനന്ദിക്കുന്നു. സ്വന്തം രാജ്യത്ത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനായാണ് അവര്‍ പോരാട്ടം നടത്തിയത്. മതപൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ പോരാട്ടം ലോകശ്രദ്ധ നേടിയെടുത്തുവെന്നും' ടൈംസ് മാഗസിന്‍ വ്യക്തമാക്കി. 

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതപൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് എല്ലായിടത്തും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. മുടി മുറിച്ചും ഹിജാബ് കത്തിച്ചുമാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധിച്ചത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ മതപൊലീസിനെ  ഭരണകൂടം പിരിച്ചുവിടുകയും ചെയ്തിരുന്നു.

അതോടൊപ്പം, സ്ത്രീകള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന നിയമത്തില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് പാര്‍ലമെന്റും ജുഡീഷ്യറിയും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാനിലെ സ്ത്രീകളെ 'ഹീറോസ് ഓഫ് ദി ഇയറായി ടൈംസ് മാഗസിന്‍ തെരഞ്ഞെടുത്തത്. 

1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷമാണ് ഇറാനില്‍ സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച നിയമം കര്‍ശനമാക്കുന്നത്. 1983 മുതലാണ് രാജ്യത്തെ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയത്. 2006-ല്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിന്റെ നേതൃത്വത്തില്‍ 'ഗാഷ്‌ക് ഇ ഇര്‍ഷാദ്' എന്ന പേരില്‍ മതകാര്യ പൊലീസിന് രൂപംനല്‍കി. സ്ത്രീകളുടെ വസ്ത്രധാരണം നിരീക്ഷിക്കുകയും നിയമലംഘനം കണ്ടെത്തിയാല്‍ നടപടിയെടുക്കുകയുമായിരുന്നു മതപൊലീസിന്റെ ജോലി.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More