വിഴിഞ്ഞം സമരം നിര്‍ത്തിയത് താത്കാലികമായി; പള്ളികളില്‍ ഇടയലേഖനം വായിച്ച് ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം സമരം നിര്‍ത്തിയത് താത്കാലികമായാണെന്ന് ലത്തീന്‍ അതിരൂപത. 25, 26 തിയതികളില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം നിര്‍ത്തിവെച്ചതെന്നാണ് ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നത്. മത്സ്യതൊഴിലാളികളുടെ ആവശ്യം നടപ്പാക്കിയെന്നത് സർക്കാരിന്റെ അവകാശവാ​ദം മാത്രമാണെന്ന് സർക്കുലറിൽ പറയുന്നു. സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തില്‍ തൃപ്തരല്ലെന്നും ലത്തീന്‍ അതിരൂപത സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

ത​ദ്ദേ​ശീ​യ​രും പൊ​ലീ​സും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് മുറിവേല്‍ക്കുകയും പ്രദേശത്തെ സമാധാന അന്തരീക്ഷം തകരുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. സമരത്തിന്‍റെ പേരില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ സഭ ആഗ്രഹിക്കുന്നില്ല. തുറമുഖ കവാടത്തിൽ സമരം തുടരുന്നതു കൂടുതൽ അനിഷ്ട സംഭവങ്ങൾക്കു കാരണമായേക്കാം. സമാധാനാന്തരീക്ഷം രൂപപ്പെടുത്തുന്നതിനാണ് മുൻതൂക്കം നൽകേണ്ടതെന്ന ചിന്തയാണു സമരം നിർത്തുന്നതിലേക്കു നയിച്ചത്. ക്യാംപുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനു വാടകവീട് കണ്ടെത്തുന്നതിനും മറ്റും സഹായം നൽകണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. അതേസമയം, തീരശോഷണം തുറമുഖ നിർമ്മാണം മൂലമാണെന്നത് അംഗീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും ലത്തീൻ അതിരൂപത കുറ്റപ്പെടുത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിഴിഞ്ഞം സമര സമിതിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം ഒത്തുതീർപ്പായതിന് പിന്നാലെയാണ് സമവായ ധാരണകളും നിലപാടും വ്യക്തമാക്കി സഭ സർക്കുലർ പുറത്തിറക്കിയത്. 140 ദിവസം നീണ്ടുനിന്ന സമരമാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അവസാനിച്ചത്. 


Contact the author

Web Desk

Recent Posts

Web Desk 9 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 10 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 14 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 15 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More