ക്രിസ്റ്റ്യാനോ ഇല്ലാതെ ജയിക്കാമെന്ന് കരുതിയോ?; പോര്‍ച്ചുഗല്‍ കോച്ചിനെതിരെ ലൂയി ഫിഗോ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതിന് പിന്നാലെ കോച്ച് ഫെർണാണ്ടോ സാന്‍റോസിനെതിരെ വിമര്‍ശനവുമായി ഇതിഹാസ താരം ലൂയി ഫിഗോ. ക്രിസ്റ്റ്യാനോ ഇല്ലാതെ ജയിക്കാമെന്ന് കരുതിയോയെന്ന് ലൂയി ഫിഗോ ചോദിച്ചു. റൊണാള്‍ഡോയെപ്പോലെയുള്ള ഒരു കളിക്കാരനെ മാറ്റി നിര്‍ത്തിയ കോച്ചിന്‍റെ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ടീമിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും മാനേജ്മെന്‍റിന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ലിയോ ഫിഗോ തുറന്നടിച്ചു. 

സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള കളി മികച്ചതായിരുന്നു. എന്നാല്‍ എല്ലാ കളിയിലും ഇതേരീതി തുടരാന്‍ സാധിക്കുമോ? ക്രിസ്റ്റ്യാനോയെ ആദ്യ 11 ഉള്‍പ്പെടുത്താതെ ബെഞ്ചിലിരുത്തിയതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ഈ പരാജയത്തില്‍ കോച്ചിന്‍റെ പങ്ക് വളരെ വലുതാണെന്നും ലൂയി ഫിഗോ പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്. പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലൂയി ഫിഗോ. രണ്ടായിരത്തിലെ ബാളൻ ഡോർ പുരസ്‌കാര ജേതാവുമാണ് അദ്ദേഹം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയാണ് പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയത്. ടീം പരാജയപ്പെട്ടതിന് പിന്നാലെ കരഞ്ഞുകൊണ്ടാണ് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ടത്. ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ യൂസെഫ് എന്‍ നെസീരി ഹെഡറിലൂടെ നേടിയ ഏക ഗോളിലാണ് മൊറോക്കോയുടെ വിജയം. ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല.

Contact the author

Web Desk

Recent Posts

Sports Desk 3 weeks ago
Football

എതിര്‍ ടീം സ്റ്റാഫിനെ തള്ളി മാറ്റി റൊണാള്‍ഡോ; വീഡിയോ വൈറല്‍

More
More
Sports Desk 3 weeks ago
Football

മെസ്സി പി എസ് ജി വിടില്ല; കരാര്‍ പുതുക്കുമെന്ന് റിപ്പോര്‍ട്ട്‌

More
More
Sports Desk 3 weeks ago
Football

ലോറസ് പുരസ്കാരം സ്വന്തമാക്കി മെസ്സി; ആന്‍ ഫ്രേസര്‍ മികച്ച വനിതാ താരം

More
More
Sports Desk 1 month ago
Football

മെസ്സിയെ ഏത് ടീമിന് ലഭിക്കുന്നുവോ അവര്‍ കൂടുതല്‍ കരുത്തരാകും - റൊണാള്‍ഡ്‌ കൂമന്‍

More
More
Sports Desk 1 month ago
Football

ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന ഏറ്റവും മികച്ച ടീം; നേട്ടം ആറുവര്‍ഷത്തിനുശേഷം

More
More
International 1 month ago
Football

മെസ്സി സൌദി അല്‍ ഹിലാല്‍ ക്ലബിലേക്കെന്ന് സൂചന; താരത്തിന് വന്‍ പ്രതിഫല വാഗ്ദാനം

More
More