സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ LGBTQIA+ കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്താനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുളള നിയമങ്ങള്‍ ഡിസംബര്‍ അവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതിനുപിന്നാലെ സുപ്രധാന ചുവടുവയ്പ്പുമായി തമിഴ്‌നാട് സര്‍ക്കാര്‍. LGBTQIA+ സമൂഹം എന്താണെന്നും അവര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും ഉടന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. LGBTQIA+ സമൂഹത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണംചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

വിഷയം കൈകാര്യം ചെയ്യാനായി അധ്യാപകര്‍ക്കും പരിശീലനം നല്‍കും. സിലബസില്‍ എല്‍ജിബിറ്റിക്യു വിഭാഗത്തിലുളളവരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുപുറമേ, സ്‌കൂളിലെ ടോയ്‌ലറ്റ് പോലുളള അടിസ്ഥാന സൗകര്യങ്ങളിലും സര്‍ക്കാര്‍ മാറ്റം കൊണ്ടുവരും. ലിംഗ ഭേദമന്യേ ഉപയോഗിക്കാവുന്ന വിശ്രമമുറികളും ടോയ്‌ലറ്റുകളും നിര്‍മ്മിക്കും. സ്‌കൂള്‍ അപേക്ഷാ ഫോമിലെ ആണ്‍- പെണ്‍ കോളങ്ങള്‍ക്കടുത്തായി ട്രാന്‍സ് സെക്ഷ്വല്‍ അപേക്ഷകര്‍ക്കായി പുതിയ കോളം ചേര്‍ക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമവുമായി ബന്ധപ്പെട്ട് കരട് ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കുകയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ജെ രവീന്ദ്രന്‍ പറഞ്ഞു. കരട് നിയമവകുപ്പിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും ഇനിയുളളത് പ്രസിദ്ധീകരിക്കാനുളള വിജ്ഞാപനം മാത്രമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 22 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 2 days ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More