ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഏറ്റവും പാവപ്പെട്ടവരുടെ ബാങ്ക് എ ക്കൌണ്ടുകളില്‍ 7 500 രൂപാ വീതം നിക്ഷേപിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അദ്ധ്യക്ഷനായ കോണ്‍ഗ്രസ്സ് സമിതി ആവശ്യപ്പെട്ടു. ഭിന്ന ശേഷിക്കാര്‍, വിധവകള്‍, വൃദ്ധര്‍, മറ്റ് ദുര്‍ബ്ബല വിഭാഗങ്ങള്‍ എന്നിവരുടെ ജന്‍ധന്‍ ഈ പണം എത്തിക്കാന്‍ പാകത്തില്‍ കേന്ദര്‍ സര്‍ക്കാരിന്‍റെ പക്കല്‍ കാശുണ്ട് എന്ന് സമിതി വിലയിരുത്തി. ഇതടങ്ങുന്ന കോണ്‍ഗ്രസ് വിദഗ്ദ സമിതിയുടെ ശുപാര്‍ശകള്‍ ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയ്റാം രമേശ് അറിയിച്ചു.
നേരത്തെ ഇതേ ആവശ്യം സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയും ആവശ്യപ്പെട്ടിരുന്നു. 21 ഇന നിര്‍ദ്ദേശവും സീതാറാം യച്ചൂരി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്ക് മേല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കാര്‍ഷിക മേഖല. ചെറുകിട വ്യവസായ മേഖല എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനും ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരാനുമാണ് ഇരു പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുന്നത്