മുംബൈ: ഷാറൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താനിലെ വിഡിയോ സോങ്ങ് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. അടുത്ത വര്‍ഷം ജനുവരി 25- നാണ് ചിത്രം തിയേറ്ററിലെത്തുക. നാല് വര്‍ഷത്തിനുശേഷം ഷാറൂഖ് ഖാന്‍ മുഴുനീള കഥാപാത്രത്തെ അവതരിക്കുന്ന സിനിമയാണ് പത്താന്‍. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയോടെയാണ് സിനിമക്കായി കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
സസ്‌പെന്‍സും ആക്ഷനും നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കിംഗ് ഖാന്‍ പഴയ ട്രാക്കിലെത്തിയിരിക്കുന്നുവെന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ജോൺ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തിൽ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡിലെ സിനിമകള്‍ നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തില്‍ പത്താന്‍റെ ടീസറിന് ലഭിച്ചിരിക്കുന്ന സ്വീകരണം നിര്‍മ്മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക