മെസ്സി ഇനിയും കളിക്കും - കോച്ച്

ദോഹ: സൂപ്പര്‍ താരം മെസ്സി ഇനിയും കളിച്ചേക്കുമെന്ന് അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കളോണി. തന്‍റെ കരിയറിലെ അവസാന ലോകകപ്പ്‌ മത്സരമാണ് ഖത്തറിലേതെന്ന് മെസ്സി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കോച്ച്. മെസ്സി ഇനിയും കളിക്കണമെന്നാണ് ലോകം മുഴുവനുമുള്ള ആരാധകരോടൊപ്പം തങ്ങളും ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ കളി എന്നും ആസ്വദിക്കാന്‍ താത്പര്യപ്പെടുന്നയാളാണ് താന്‍ എന്നും കോച്ച് പറഞ്ഞു. 

മെസ്സിയെ തനിക്കറിയാം. അദ്ദേഹം എപ്പോഴും ഒരു വിജയിയായിരുന്നു. അയാള്‍ക്ക് ഫുട്‌ബോള്‍ കളിക്കുന്നതില്‍ അഭിമാനവും അത് തുടരാനുള്ള വലിയ ആഗ്രഹവുമുണ്ട്. അത് ഞങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നും കോച്ച് ലയണല്‍ സ്‌കളോണി കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്രൊയേഷ്യയ്‌ക്കെതിരായ മത്സരം വളരെ കടുപ്പമായിരിക്കുമെന്ന് സ്‌കലോനി പറഞ്ഞു. നേരിടാനുള്ളത് കരുത്തരും കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളുമായ ക്രൊയേഷ്യയേയുമാണ്‌. അവരുടെ പോരായ്‌മകളെ കുറിച്ച് സംസാരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെമിയിലെ ഏറ്റുമുട്ടലിന് മുന്നോടിയായി നല്‍കിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോച്ച്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിനെതിരെ പ്രയോഗിച്ച അതേ തന്ത്രമായിരിക്കും അര്‍ജന്റീനക്കെതിരെയും പുറത്തെടുക്കുകയെന്ന്  ക്രോയേഷ്യന്‍ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ന് രാത്രി നടക്കുന്ന സെമി ഫൈനലിലാണ് അര്‍ജന്റീനയും ക്രൊയേഷ്യയയും തമ്മില്‍ ഏറ്റുമുട്ടുക. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട നാടകീയ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തിയാണ് മെസിയും സംഘവും സെമിഫൈനലില്‍ പ്രവേശിച്ചത്. ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. 2018-ലെ റണ്ണറപ്പായ കൊയേഷ്യന്‍ ടീം ഇത്തവണ ലോകകപ്പില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. കൂടാതെ മെസിയുടെ അവസാന ലോകകപ്പ്‌ മത്സരമായതിനാല്‍ അര്‍ജന്റീനയും മികച്ച മത്സരമായിരിക്കും പുറത്തെടുക്കുക. 

Contact the author

Sports Desk

Recent Posts

Football

'സ്‌പെയിന്‍ വിടില്ല, വംശീയവാദികള്‍ എന്റെ മുഖം കണ്ടുകൊണ്ടിരിക്കട്ടെ'- വിനീഷ്യസ് ജൂനിയര്‍

More
More
Web Desk 2 months ago
Football

ഫിഫ ദ ബെസ്റ്റിന്റെയും ബലോന്‍ ദ് ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു - റൊണാള്‍ഡോ

More
More
Sports Desk 3 months ago
Football

2023ല്‍ 54 ഗോളുകള്‍; 'ഗോട്ട്' ക്രിസ്റ്റ്യാനോ തന്നെ

More
More
Sports Desk 7 months ago
Football

പിഎസ്ജിയിലെ അവസാന നാളുകള്‍ എനിക്കും മെസ്സിക്കും നരകതുല്യമായിരുന്നു - നെയ്മര്‍

More
More
Sports Desk 8 months ago
Football

നെയ്മറും സൗദി പ്രൊ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലെത്തി

More
More
Web Desk 8 months ago
Football

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ജിയാന്‍ ലൂയി ബഫണ്‍ വിരമിക്കുന്നു

More
More