തല മൊട്ടയടിച്ച് പട്ടാള ലുക്കില്‍ ബിടിഎസ് താരം ജിന്‍; ചിത്രങ്ങള്‍ വൈറല്‍

ലോകപ്രശസ്തമായ ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിലെ അംഗങ്ങള്‍ സൈനിക സേവനത്തിലേക്ക് പോകുകയാണെന്ന വാര്‍ത്ത അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അംഗങ്ങളിലൊരാളായ ജിൻ തലമൊട്ടയടിച്ച് പട്ടാളലുക്കില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്നാണ് ജിന്‍ ചുമതല ഏല്‍ക്കുന്നത്. ബാൻഡിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ജിൻ. ആരാധകരോട് സൈനിക ക്യാമ്പിലെത്തി തന്നെ സന്ദർശിക്കാൻ ശ്രമിക്കരുതെന്ന് ഫാൻസ് കമ്മ്യൂണിറ്റി ഫോറം വെവേഴ്സിലൂടെ ജിൻ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

രണ്ടുവര്‍ഷത്തോളം സൈന്യത്തില്‍ സേവനമനുഷ്ടിക്കേണ്ടിവരുമെന്ന് ബിടിഎസിന്റെ മാനേജ്‌മെന്റ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് അറിയിച്ചു. ദക്ഷിണ കൊറിയക്ക് ബിടിഎസ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അംഗങ്ങള്‍ക്ക് സൈനിക സേവനം അനുഷ്ടിക്കുന്നതില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് ബിടിഎസ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. വളരെക്കാലമായി രാജ്യത്തിന്റെ പലകോണുകളില്‍നിന്നും ബിടിഎസിന് ഇളവുനല്‍കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് ഇക്കാര്യം അംഗീകരിച്ചില്ല. ബിടിഎസ് അംഗങ്ങള്‍ സൈനിക സേവനം പൂര്‍ത്തിയാക്കി 2025-ലാണ് തിരിച്ചുവരിക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദക്ഷിണ കൊറിയന്‍ നിയമപ്രകാരം രാജ്യത്തെ പുരുഷന്മാര്‍ രണ്ടുവര്‍ഷം നിര്‍ബന്ധമായി സൈന്യത്തില്‍ സേവനമനുഷ്ടിക്കണം. 18 മുതല്‍ 28 വയസിനിടയിലാണ് നിര്‍ബന്ധിത സൈനിക സേവനം നടത്തേണ്ടത്. എന്നാല്‍, ഒളിമ്പിക്‌സ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ തുടങ്ങിയവര്‍ക്ക് ഇളവുണ്ട്. 

Contact the author

Entertainment Desk

Recent Posts

Music

രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും പ്രമോഷന് സഹകരിക്കുന്നില്ല; കുഞ്ചാക്കോ ബോബനെതിരെ നിര്‍മ്മാതാവ്

More
More
Web Desk 1 year ago
Music

'ഈ മനുഷ്യൻ ഇങ്ങനെയാണ്, പ്രതിഭയാണ്'; ഹരിനാരായണനെക്കുറിച്ച് സിത്താര കൃഷ്ണ കുമാര്‍

More
More
Music

മോഹന്‍ലാലിന്റെ 'ആറാട്ട്' ഫെബ്രുവരി 18-ന് തിയറ്ററുകളില്‍

More
More
Web Desk 2 years ago
Music

സൗന്ദര്യവും സ്നേഹവും മാനവികതയും ഹൃദയത്തില്‍ സൂക്ഷിച്ച ബിച്ചു

More
More
Web Desk 2 years ago
Music

ഓര്‍മ്മകളുടെ താരാപഥത്തില്‍ എസ് പി ബി; ആ സുന്ദരശബ്‍ദം നിലച്ചിട്ട് ഒരാണ്ട് പിന്നിടുന്നു

More
More
Music

റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് 'പരം സുന്ദരി'; യൂട്യൂബില്‍ പത്തുകോടിയിലേറേ കാഴ്ച്ചക്കാര്‍

More
More