നടിയെ ആക്രമിച്ച കേസ്: ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിന് ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കും. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നെന്ന സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ പരാതിയില്‍ കേസെടുക്കാമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. തെളിവ് നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിക്കാന്‍ കൂട്ടുനിന്നതിനുമാകും അഭിഭാഷകര്‍ക്കെതിരെ കേസെടുക്കുക. അഡ്വ. വി. രാമന്‍പിളള, അഡ്വ. നാസര്‍, സുജീഷ് മേനോന്‍, ഫിലിപ് ടി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാവും കേസെടുക്കുക എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സായ് ശങ്കറിന്റെ കമ്പ്യൂട്ടര്‍ രാമന്‍പിളളയുടെ കൈവശമാണ്. ഇത് പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി ഏഴുമാസമായിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. ഇയാളുടെ പരാതിയില്‍ കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശമുണ്ടായിരുന്നു. റിപ്പോര്‍ട്ടിന്മേല്‍ പൊലീസ് മേധാവി നിയമോപദേശം തേടിയിട്ടുണ്ട്. നേരത്തെ സായ് ശങ്കറില്‍നിന്ന് പിടിച്ചെടുത്ത ഐ ഫോണ്‍, ഐപാഡ് എന്നിവയില്‍നിന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദിലീപിന്റെ ഫോണില്‍നിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചത് താനാണെന്ന് സായ് ശങ്കര്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. കേസിലെ അന്വേഷണ ഉദ്യോദഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ മാപ്പുസാക്ഷിയാണ് സായ് ശങ്കര്‍.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More