ഐ എഫ് എഫ് കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള (ഐ എഫ് എഫ് കെ) യില്‍ പ്രതിഷേധിച്ച മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വഴുതക്കാട് സ്വദേശി നവീന്‍ കിഷോര്‍, തൃശൂര്‍ പാറവട്ടി സ്വദേശി നിഹാരിക, കൊല്ലം ചന്ദനത്തോപ്പ് സ്വദേശി മുഹമ്മദ് ഹനീന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ഇരുപത്തിയേഴുപേര്‍ക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധമായി സംഘംചേരല്‍, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. തിങ്കളാഴ്ച്ചയാണ് ചലച്ചിത്രമേള നടക്കുന്ന ടാഗോര്‍ തിയറ്ററില്‍ പ്രതിഷേധമുണ്ടായത്. ലിജോ ജോസ് പെല്ലിശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയ്ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാതിരുന്നതോടെയാണ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളള ഡെലിഗേറ്റുകള്‍ പ്രതിഷേധിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിയറ്ററിനുളളില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ഡെലിഗേറ്റുകള്‍ തളളിക്കയറാന്‍ ശ്രമിക്കുകയും ഇതോടെ സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് ചിലര്‍ തറയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 905 സീറ്റുകളില്‍ എണ്ണൂറോളം സീറ്റുകള്‍ ഗസ്റ്റുകള്‍ക്ക് നല്‍കുന്നുവെന്നും ഡെലിഗേറ്റുകളെ പരിഗണിക്കുന്നില്ലെന്നുമാണ് ആരോപണം. അതേസമയം, ഡെലിഗേറ്റ് പാസോ മറ്റ് മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാര്‍ തിയറ്ററിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതെന്നാണ് പൊലീസ് എഫ് ഐ ആറില്‍ പറയുന്നത്. പിരിഞ്ഞുപോകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്നും മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായതെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്.

Contact the author

National Desk

Recent Posts

Web Desk 23 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More